സുരക്ഷ ഭിത്തിയില്ല; നെല്ലാങ്കണ്ടിയിൽ അപകടഭീഷണി
text_fieldsകൊടുവള്ളി: ദേശീയപാത 766 നെല്ലാങ്കണ്ടി അങ്ങാടിക്കു സമീപം പുഴിച്ചിരത്തിങ്ങലിൽ തോടിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് ഭാഗത്ത് തോടിന് സുരക്ഷ ഭിത്തിയില്ലാത്തതാണ് അപകടകാരണം. വീതി കുറവായതിനാൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയാണ്.
ഈഭാഗത്ത് ദേശീയപാത വിഭാഗം, പുഴ കവിഞ്ഞൊഴുകിയുണ്ടാകുന്ന വെള്ളക്കെട്ട് മൂലം യാത്ര തടസ്സപ്പെടുന്നത് ഒഴിവാക്കാൻ റോഡുയർത്തി നവീകരിച്ചിരുന്നു. എന്നാൽ, ഇവിടെയുള്ള തോടിന്റെ ഭാഗം കൂടി ഭിത്തിനിർമിച്ച് സുരക്ഷ സംവിധാനം ഒരുക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഏതാനും മീറ്ററുകൾ മാത്രമാണ് ഭിത്തിനിർമിക്കാൻ ബാക്കിയുള്ളത്.
കൊടുവള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുന്നത്. ഒരുമാസം മുമ്പ് കേബിൾ ജോലിക്കാർ യാത്രചെയ്തിരുന്ന പിക്കപ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.