Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightപട്രോളിങ്ങിനിടെ പൊലീസ്...

പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിൽ ഇടിച്ചു കടന്നുകളഞ്ഞ കാർ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
kerala police
cancel

കൊ​ടു​വ​ള്ളി: രാ​ത്രി കാ​ല പ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ കാ​ർ കൊ​ടു​വ​ള്ളി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യാ​റാ​ഴ്ച്ച പു​ല​ർ​ച്ചെ നാ​ലോ​ടെ എ​സ്.​ഐ രാ​ജ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന കൊ​ടു​വ​ള്ളി പൊ​ലീ​സ് സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന KL-57 ​T 1510 എ​ന്ന ന​മ്പ​റി​ലു​ള്ള കാ​ർ പ​രി​ശോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ കാ​ർ പൊ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​ക്കു​ക​യും ജീ​പ്പി​ന് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

കാ​റി​ൽ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​രെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കാ​റി​‍െൻറ ആ​ർ.​സി ഉ​ട​മ​യെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ കാ​ർ ക​സ്​ റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​‍െൻറ കൃ​ത്യ നി​ർ​വ​ഹ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്ത​ൽ,പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നാ​ലു പേ​ർ​ക്കെ​തി​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodypolice
News Summary - Police have taken into custody a car that collided with a vehicle while patrolling
Next Story