ഏഴുകിലോ സ്വർണമിശ്രിതം പിടികൂടി
text_fieldsകൊടുവള്ളി: കൊടുവള്ളിയിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഏഴ് കിലോ സ്വർണമിശ്രിതവും എട്ടുലക്ഷം രൂപയും പിടികൂടി.
കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിലും മദ്റസ ബസാറിലെ ഉടമയുടെ വീട്ടിലും കിഴക്കോത്ത് സ്വദേശി ജാഫറിന്റെ വീട്ടിലും സ്വർണം ഉരുക്കുന്ന കടയിലും നടത്തിയ പരിശോധനയിലാണ് ഉരുക്കുന്നതിനായി സൂക്ഷിച്ച ഏഴ് കിലോ സ്വർണമിശ്രിതവും ഇവരുടെ പക്കൽനിന്ന് എട്ടുലക്ഷം രൂപയും പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കൊച്ചിയിൽ നിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. വൈകീട്ട് ഏഴോടെയാണ് പരിശോധന അവസാനിപ്പിച്ച് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.