സിറാജ് മേൽപാലം: ആശങ്കകൾ പങ്കുവെച്ച് സർവകക്ഷി യോഗം
text_fieldsകൊടുവള്ളി: നിർദിഷ്ട സിറാജ് മേൽപാലം തുരങ്കം റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. വ്യാപാരികൾ, കെട്ടിട ഉടമകൾ, ഭൂവുടമകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പദ്ധതി സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് പരിഹാരം കാണാൻ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയിരുന്നു.
പദ്ധതിക്ക് ആരും എതിരല്ലെന്നും വ്യാപാരികളുടേതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയങ്ങൾ പഠിക്കാൻ നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ചെയർപേഴ്സനായി പതിനൊന്ന് അംഗ കമ്മിറ്റിക്ക് രൂപം നൽകി. എം.പി.സി.നാസർ, കെ.സുരേന്ദ്രൻ, സലിം നെച്ചൊളി, സി.പി.റസാഖ്, ടി.കെ.പി.അബൂബക്കർ ,സി.എം.ഗോപാലൻ, ഒ.കെ.നജീബ്, എം.പി.അബ്ദുറഹീം, കെ.കെ.ഖാദർ,ടി.കെ.അതിയത്, വി.സി.മജീദ്, മുഹമ്മദ്, കൗൺസിലർമാരായ വി.അബ്ദു, കെ.ശിവദാസൻ, വി.സി.നൂർജഹാൻ, ടി.പി.നാസർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.