സ്കോളർഷിപ് തുക ലഭിക്കാൻ വിദ്യാർഥികൾ പ്രയാസപ്പെടുന്നു
text_fieldsകൊടുവള്ളി: പഞ്ചായത്തുകളും മുനിസിപ്പൽ സ്ഥാപനങ്ങളും വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വീടുകളിലെത്തിക്കുമ്പോൾ തുച്ഛമായ സ്കോളർഷിപ് തുകക്കും ലംപ്സം ഗ്രാൻറിനുമായി വിദ്യാർഥികൾ ബാങ്കുകളിൽ കാത്തുകെട്ടിക്കിടക്കുന്നു. ഓണത്തോടനുബന്ധിച്ച് കർഷക പെൻഷൻ ഒഴികെ എല്ലാ പെൻഷൻകാർക്കും 5600 രൂപ വീതമാണ് വീടുകളിൽ എത്തിച്ചുനൽകിയത്.
വീടുകളിൽ പെൻഷൻ എത്തിക്കുന്നത് സർക്കാറിെൻറ വലിയ നേട്ടമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, സർക്കാർ വിദ്യാർഥികൾക്കുവേണ്ടി വിതരണം ചെയ്യുന്ന ലംപ്സം ഗ്രാൻറും പ്രീമെട്രിക് സ്കോളർഷിപ്പും ഒ.ബി.സി സ്കോളർഷിപ്പും മറ്റു സ്കോളർഷിപ്പുകളും ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്.
അക്കൗണ്ട് ഇല്ലാത്തതിെൻറ പേരിൽ ലംപ്സം ഗ്രാൻറ് നിഷേധിക്കപ്പെട്ടവർ നിരവധിയാണ്. എൽ.പി വിഭാഗം വിദ്യാർഥികൾക്ക് വർഷം 750 രൂപയും യു.പി വിഭാഗം വിദ്യാർഥികൾക്ക് 900 രൂപമാണ് ബാങ്ക് വഴി വിതരണം ചെയ്യുന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് 1000 രൂപ ലഭിക്കും.
മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ് വർഷത്തിൽ 1000 രൂപയാണ്. ഒ.ബി.സി വിഭാഗത്തിൽ പെടുന്നവർക്ക് വർഷം 900 രൂപ നൽകുന്നുണ്ടെങ്കിലും ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. അക്കൗണ്ട് ലഭിക്കാൻ രണ്ടും മൂന്നും തവണ ബാങ്കിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. പിന്നീട് അക്ഷയ സെൻററിലൂടെ അപേക്ഷ സമർപ്പിക്കാനും മണിക്കൂറുകൾ ചെലവഴിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.