സയ്യിദ് ഫസലുറഹ്മാൻ ഷാർജയിൽ ജയിലിലായിട്ട് നാലര വര്‍ഷം
text_fieldsകൊടുവള്ളി: നെതര്‍ലൻഡ് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ സയ്യിദ് ഫസലുറഹ്മാന് ഷാർജയിൽ ജയിലിലായിട്ട് നാലര വര്‍ഷം പിന്നിടുന്നു. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ കാരക്കാട് പരേതനായ സയ്യിദ് മുത്തുക്കോയ തങ്ങളുടെ മകനാണ് ഫസലുറഹ്മാൻ. സംഭവം നടക്കുേമ്പാൾ നാട്ടിലായിരുന്നിട്ടും അത് തെളിയിക്കുന്ന രേഖ ഹാജരാക്കാനാവാതിരുന്നതാണ് ഇദ്ദേഹത്തിന് വിനയായത്.
ഷാര്‍ജയില്‍ െവച്ച് ഫാദി മുഹമ്മദ് അല്‍ ബെയ്റൂട്ടി എന്ന നെതര്‍ലൻഡ് സ്വദേശി 2007 ഫെബ്രുവരി 27നാണ് കൊല്ലപ്പെട്ടത്. അന്വേഷണം നടക്കുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2017ല്‍ ഫസലുറഹ്മാന് അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു.
കൊല്ലപ്പെട്ടയാളുടെ വീട്ടിലെ ശുചിമുറിയില്‍ ഫസലുറഹ്മാെൻറ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫാദി മുഹമ്മദിന്റെ വീട്ടില്‍ ഫസലുറഹ്മാന് ശുചീകരണ ജോലിക്ക് പോകാറുണ്ടായിരുന്നെന്നും അങ്ങനെയാണ് വിരലടയാളം പതിഞ്ഞതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇനി 40 ലക്ഷത്തോളം രൂപ നല്‍കിയാലേ മോചനം സാധ്യമാവൂ. ഈ പണം എവിടെനിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് ഫസലുറഹ്മാെൻറ ദരിദ്രകുടുംബം.
കൊല നടന്ന ദിവസം ഫസലുറഹ്മാൻ നാട്ടിലായിരുന്നു എന്നത് ശരിവെക്കുന്നതാണ് കോഴിക്കോട് റൂറല്‍ എസ്.പി നോര്‍ക്കക്ക് നല്കിയ റിപ്പോര്‍ട്ട്. എന്നാൽ, ഇത് തെളിയിക്കുന്ന രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ പോയതിനാൽ ഷാര്‍ജ കോടതി കേസിൽ ഫസലുറഹ്മാന് ശിക്ഷ വിധിക്കുകയായിരുന്നു. അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം ദിര്‍ഹം അതായത് ഏകദേശം 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിയാറായിട്ടും പിഴത്തുകയായ 40 ലക്ഷം രൂപ നല്കാനില്ലാത്തതിനാല് ഇദ്ദേഹത്തിെൻറ മോചനസാധ്യത തെളിഞ്ഞിട്ടില്ല.
പ്രായമായ മാതാവും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. ഭീമമായ തുക പിഴ അടക്കുന്നതിന് ഫസലുറഹ്മാെൻറ കുടുംബത്തിന് സാധിക്കാത്തതിനാൽ ജയിൽ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.