ഗർഭിണിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചില്ല; ഇടപെട്ട് നഗരസഭ അധികൃതർ
text_fieldsകൊടുവള്ളി: ഗർഭിണിയായ ഭാര്യയെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് നഗരസഭ അധികൃതരും ആരോഗ്യ വകുപ്പും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഡിവിഷൻ 29ൽ ഞെള്ളോറമ്മൽ റീനയെയാണ് ഭർത്താവ് രാജൻ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചത്. പ്രസവത്തിനുള്ള ദിവസമെത്തിയിട്ടും റീന സൗകര്യങ്ങളൊന്നുമില്ലാത്ത ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. പൊതുജനാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാവർക്കറും നാട്ടുകാരും നിരന്തരം ബന്ധപ്പെട്ടിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് തയാറായില്ല.
റീനയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ആരോഗ്യ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ കൗൺസിലർ റംല ഇസ്മാഈൽ, എൻ.കെ. അനിൽകുമാർ, നഗരസഭ സെക്രട്ടറി ഷാജു പോൾ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹീം എന്നിവർ സ്ഥലത്തെത്തി റീനയെ ചികിത്സക്കായി ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.