വീട്ടുമുറ്റത്തെ ബൈക്കുകൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ
text_fieldsകൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകൾ കത്തിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ.എളേറ്റിൽ കായൽമൂലക്കൽ സുഗേഷാണ് (38) പിടിയിലായത്. തിങ്കളാഴ്ച രാത്രി 12നായിരുന്നു സംഭവം. സുഗേഷിന്റെ ജ്യേഷ്ഠസഹോദരൻ ഗിരീഷിന്റെ ഭാര്യ സുഗേഷിൽനിന്ന് നേരത്തേ പണം വായ്പയായി വാങ്ങിയിരുന്നു.
പണം തിരിച്ചുതരാൻ പലപ്പോഴായി സുഗേഷ് ആവശ്യപ്പെട്ടിട്ടും തരാത്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ സുഗേഷ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗിരീഷിന്റെ ഭാര്യയുടെ സ്കൂട്ടറിന് പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. തീ പടർന്നതോടെ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കിനും തീപിടിച്ച് കത്തിയമരുകയായിരുന്നു. രാത്രിതന്നെ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.