നിയമാനുസൃതം വാഹനമോടിച്ചവര്‍ക്ക് സമ്മാനങ്ങള്‍, അല്ലാത്തവര്‍ക്ക് താക്കീത്
text_fieldsതാമരേശ്ശരി: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിെൻറ ഭാഗമായി കോഴിക്കോട് ആർ.ടി.ഒ എന്‍ഫോഴ്സ്മെൻറും കൊടുവള്ളി ജോയൻറ് ആർ.ടി.ഓഫിസും താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്റ്റുഡൻറ് െപാലീസ് കേഡറ്റും ചേര്‍ന്ന് താമരശ്ശേരിയില്‍ റോഡ് സുരക്ഷ ബോധവത്കരണം നടത്തി.
നിയമം പാലിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്കി.
നിയമം ലംഘിച്ചവര്‍ക്ക് കര്‍ശന താക്കീത് നല്‍കുകയും ചെയ്തു. താമരശ്ശേരിയിൽ ബോധവത്കരണം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്സ്മെൻറ്) സി.വി.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി ജോയൻറ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഇ.സി. പ്രദീപ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ സബീര്‍ മുഹമ്മദ്, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്. ആദര്‍ശ്, എം.പി. മുനീര്‍, കെ. സനില്‍ കുമാര്‍, ടി.എന്‍. പ്രവീണ്‍, അഖിലേഷ്, കെ. ജിതോഷ് തുടങ്ങിയവർ േനതൃത്വം നൽകി.r
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.