മാനിപുരത്ത് നവംബർ ഒന്നു മുതൽ ട്രാഫിക് പരിഷ്കരണം
text_fieldsകൊടുവള്ളി: നാല് പ്രധാന റോഡുകൾ വന്നുചേരുന്ന മാനിപുരത്ത് നവംബർ ഒന്നു മുതൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നു. സ്കൂളുകളും ഇതര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാനിപുരത്ത് വാഹനത്തിരക്കുമൂലം ഗതാഗതതടസ്സം പതിവാണ്. തുടർച്ചയായ വാഹനാപകടങ്ങളും ഇവിടെ പതിവാണ്.
പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ വരുന്നതോടെ വാഹനങ്ങൾക്ക് തടസ്സമില്ലാത്ത യാത്രസൗകര്യവും സുഖകരമായ കാൽനടയാത്രയും യാഥാർഥ്യമാവും. മാനിപുരം ജങ്ഷനിൽനിന്ന് നാലു ഭാഗത്തേക്കും റോഡിൽ 50 മീറ്റർ അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കും.
ഈ പരിധിയിൽ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ അല്ലാത്ത മറ്റു വാഹനങ്ങൾ ഓട്ടോറിക്ഷ ഒഴികെ നിർത്തിയിടാൻ പാടില്ല. ഈ ഭാഗത്ത് ഫുട്പാത്തിൽ കച്ചവടമോ, വാഹനം നിർത്തിയുള്ള കച്ചവടമോ അനുവദിക്കില്ല. മത്സ്യ മാർക്കറ്റിന് സമീപമുള്ള ഗുഡ്സ് വാഹനങ്ങളുടെ പാർക്കിങ് ഗ്രാമീണ ബാങ്കിന്റെ മുൻവശത്തേക്ക് മാറ്റുകയും ചെയ്യും.
ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർ അഷ്‌റഫ് ബാവ, കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, കൊടുവള്ളി പൊലീസ് സബ് ഇൻസ്‌പെക്ടർ ടി. അനൂപ്, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഷാനവാസ്, മാനിപുരത്തെ സന്നദ്ധ രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വ്യാപാരികളും പൊതുജനങ്ങളും വാഹന ഉടമകളും പരിഷ്കരണവുമായി സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സബ് കമ്മിറ്റി ഭാരവാഹികൾ: അഷ്‌റഫ് ബാവ (ചെയർ.), വിനീത് (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.