പൂനൂർ പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിന് പന്ത്രണ്ടുകാരനിലൂടെ പുനർജന്മം
text_fieldsകൊടുവള്ളി: പൂനൂർ പുഴയിൽ എരഞ്ഞോണ കടവിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ചത് 12കാരൻ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. എരഞ്ഞോണയിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ സിദ്ദീഖ് (35) കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. ഒഴുക്കുള്ള പുഴയിലെ കുഴിയിൽ സിദ്ദീഖ് മുങ്ങിത്താഴ്ന്നു. ഇത് കണ്ട എരേരക്കൽ അബ്ദുൽ ഗഫൂറിെൻറ മകൻ ആലപ്പുറായിൽ അദ്നാൻ എന്ന അനുമോൻ (12) പുഴയിലേക്ക് എടുത്തുചാടി മരണമുഖം കണ്ട സിദ്ദീഖിനെ രക്ഷപ്പെടുത്തുകയായിരുന്നു.
പുഴയിലെത്തിയ പരിസരവാസിയായ ഷഫീഖിെൻറ സഹായത്തോടെ കരക്കെത്തിച്ചു. കൂട്ടുകാർക്കൊപ്പം സ്ഥിരമായി പുഴയിൽ കുളിക്കാനെത്തുന്ന അദ്നാ െൻറ പുഴയുടെ ഒഴുക്കിനെ കുറിച്ചുള്ള അറിവും മനോധൈര്യവുമാണ് സിദ്ദീഖിെൻറ ജീവൻ രക്ഷിക്കാനായത്. പരപ്പൻപൊയിൽ നുസ്റത്ത് ഹൈസ്കൂൾ ഏഴാം തരം വിദ്യാർഥിയാണ് അദ്നാൻ. എരഞ്ഞോണ മുസ്ലിം ലീഗ് കമ്മിറ്റി ഇരുവരെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.