കൊടുവള്ളിയിൽ യു.ഡി.എഫിന് മിന്നുന്ന ജയം
text_fieldsകൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ യു.ഡി.എഫിന് മിന്നുന്ന ജയം. 25 സീറ്റുകൾ നേടിയാണ് ഭരണം നിലനിർത്തിയത്. എൽ.ഡി.എഫ് പത്ത് സീറ്റിൽ മാത്രമൊതുങ്ങി. സ്വതന്ത്രനായി ജനവിധി നേടിയ ഫൈസൽ കാരാട്ടും വിജയിച്ചു കയറി. യു.ഡി.എഫിൽ മുസ്ലിംലീഗ് 19, വെൽഫെയർ പാർട്ടി ഒന്ന്, കോൺഗ്രസ് അഞ്ച്, എൽ.ഡി.എഫിൽ സി.പി.എം ഏഴ്, ഐ.എൻ.എൽ - രണ്ട്, ജനതാദൾ -എസ് ഒന്ന്, സ്വതന്ത്രൻ ഒന്ന് സീറ്റുകൾ നേടി. ഒന്നിനൊന്നായി എൽ.ഡി.എഫിലെ പ്രമുഖരെല്ലാം തോറ്റമ്പിയതോടെ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ മ്ലാനത നിറഞ്ഞു.
വാർത്തകളിൽ ഇടം നേടിയ കാരാട്ട് ഫൈസലും മുസ്ലിംലീഗിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടും പാർട്ടിയുടെ ഭാഗമായി മത്സരിച്ച എ.പി. മജീദും വിജയിച്ചുകയറി. പാർട്ടി ചിഹ്നമില്ലാതെ സ്വതന്ത്രനായി പന്ത് അടയാളത്തിൽ മത്സരിച്ച എ.പി. മജീദ് 104 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഐ.എൻ.എല്ലിെൻറ സീറ്റിൽ കെ.പി. മുഹമ്മദ് ബഷീറാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത്. എൽ.ഡി.എഫും എസ്.ഡി.പി.ഐയും സ്ഥാനാർഥിയെ മരവിപ്പിച്ച് സ്വതന്ത്രനായ പൊയിൽ ശിഹാബിനെ പിന്തുണക്കുകയായിരുന്നു.
12 കരീറ്റിപറമ്പ് വെസ്റ്റ് ഡിവിഷനിൽ എൽ.ഡി.എഫിലെ ഉനൈസ് കരീറ്റിപറമ്പ് ജയിച്ചു. കോൺഗ്രസിലെ സി.കെ. ജലീൽ 199 വോട്ട് നേടി മൂന്നാമതായപ്പോൾ മുസ്ലിംലീഗ് നേതൃത്വത്തിെൻറ തീരുമാനം മാനിക്കാതെ വിമതനായ യു.വി. സാഹി 391 വോട്ട് നേടി. 15 ചുണ്ടപ്പുറത്ത്
സി.പി.എമ്മും ഐ.എൻ.എല്ലും തള്ളിപ്പറഞ്ഞ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്ത ഫൈസൽ കാരാട്ട് 73 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി ഒ.പി. റഷീദായിരുന്നു. റഷീദിനായി എൽ.ഡി.എഫ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഒറ്റ വോട്ട് പോലും റഷീദിന് പിടിക്കാനായില്ല.
എൽ.ഡി.എഫ് മുൻസിപ്പൽ ജന.സെക്രട്ടറിയായിരുന്ന കെ.കെ.എ. ഖാദറിനെയാണ് ഫൈസൽ തോൽപിച്ചത്. വിജയാഹ്ലാദ പ്രകടനത്തിൽ സി.പി.എം പ്രവർത്തകർ കൊടിയുമേന്തി ഫൈസലിനൊപ്പം അണിനിരന്നതോടെ ഇടതുപക്ഷം ഫൈസലിന് നൽകിയ പിന്തുണ മറനീക്കി പുറത്തുവന്നു. 18 കരുവൻപൊയിൽ ഈസ്റ്റിൽ കേരള സെറാമിക് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ ടി.കെ.പി. അബൂബക്കറിനെയാണ് പരാജയപ്പെടുത്തിയത്. 20 പ്രാവിൽ ഡിവിഷനിൽ കെ.സി. ആയിശ ഷഹ്നിദ യു.ഡി.എഫിൽ വിജയിച്ചു. എം.എൽ.എമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരുടെ അഭിമാന പോരാട്ടമായിരുന്ന 25 മോഡേൺ ബസാറിൽ ഐ.എൻ.എൽ നേതാവും കൗൺസിലറുമായ ഇ.സി. മുഹമ്മദ് പരാജയപ്പെട്ടു. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.കെ. സുബൈറാണ് വിജയിച്ചത്.
പി.ടി.എ റഹീമിെൻറ ഭാര്യയായിരുന്നു നേരത്തേ കൗൺസിലർ ആയിരുന്നത്. 29 കൊടുവള്ളി നോർത്തിൽ കേരള വഖഫ് ബോർഡ് അംഗമായ എൽ.ഡി.എഫിലെ റസിയ ഇബ്രാഹീമും പരാജയപ്പെട്ടു. 31-പാലക്കുറ്റിയിൽ നഗരസഭയുടെ ചെയർപേഴ്സൺ ആയിരുന്ന ശരീഫ കണ്ണാടിപ്പൊയിലും 34 വാവാട് സെൻററിൽ കെ. ശിവദാസനും യു.ഡി.എഫിൽ വിജയിച്ചുകയറി.
യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിച്ച വെൽഫെയർ പാർട്ടി ഇത്തവണ കൊടുവള്ളിയിൽ അക്കൗണ്ട് തുറന്നു. 27 പറമ്പത്ത്കാവിൽ എളങ്ങോട്ടിൽ ഹസീന 47 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ജെ.ഡിയുടെ സിന്ധു സുനിയെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ കാരാട്ട് ഫൈസലായിരുന്നു ഈ വാർഡിൽനിന്നും വിജയിച്ചത്. യു.ഡി.എഫുമായുള്ള
വെൽഫെയർ പാർട്ടിയുടെ സഹകരണം കൊടുവള്ളിയിൽ യു.ഡി.എഫിെൻറ വിജയത്തിന് ആക്കം കൂട്ടി. പാർട്ടിക്ക് വോട്ടുകളുള്ള സ്ഥലങ്ങളിലെല്ലാം യു.ഡി.എഫിന് നേട്ടം കൈവരിക്കാനായി. നഗരസഭയിൽ ആദ്യമായി ജനതാദൾ എസിനും ഇത്തവണ സീറ്റ് നേടാനായി. 17 ചുള്ളിയാട് മുക്ക് ഡിവിഷനിൽനിന്നും ആയിശ അബ്ദുല്ലയാണ് വിജയിച്ചത്. എൽ.ഡി.എഫിെൻറ ൈകയിലുണ്ടായിരുന്ന 10 ഡിവിഷനുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. എൽ.ഡി.എഫ് നാലു സീറ്റുകളും തിരിച്ചുപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.