അംഗൻവാടികളിൽ വൈഫൈ പദ്ധതി തുടങ്ങി
text_fieldsകൊടുവള്ളി: നഗരസഭയിലെ എരഞ്ഞോണ, സൗത്ത് കൊടുവള്ളി അംഗൻവാടികളിൽ വൈഫൈ പദ്ധതി ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് വർണക്കൂട്ടിലെ കുട്ടികളുടെ പഠനമികവ് ഉയർത്തുക, പൊതുപരീക്ഷകളിൽ മികവ് വർധിപ്പിക്കുക, കലാപരമായ പഠനേതര വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ സഹായിക്കുക എന്നിവക്കാണ് പദ്ധതി.
വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ റംല ഇസ്മാഈൽ, ഡിവിഷൻ കൗൺസിലർ ജമീല, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഷൈജ, സുതാര്യ, എ. എൽ.എം.എസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.