21കാരൻ കരൾ മാറ്റിവെക്കാൻ സഹായം തേടുന്നു
text_fieldsകൊടുവള്ളി: മുനിസിപ്പാലിറ്റി ഡിവിഷൻ 17 ലെ പാലക്കൽ ഷമീൽ (21) അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവുകയാണ്. ഏകദേശം 40 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ഷമീലിെൻറ കുടുംബം.
ഷമീൽ ഇപ്പോൾ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ശസ്ത്രക്രിയക്ക് ചെലവു വരുന്ന തുക സമാഹരിക്കുന്നതിനായി കരുവൻപൊയിൽ പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രതിനിധികൾ ചേർന്ന് ടി.പി. ഹുസൈൻ ഹാജി (ചെയ.), മാതോലത്ത് അബ്ദുല്ല (ജന. കൺ.), ടി.പി. നാസർ (ട്രഷ.) ഭാരവാഹികളായും എം.പി, എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ, എ.പി. മുഹമ്മദ് മുസ്ലിയാർ, പി.കെ. രാമചന്ദ്രൻ, ഇ. അബു, പി.ടി. മുഹമ്മദ് ഹാജി രക്ഷാധികാരികളായും പാലക്കൽ ഷമീൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുകയാണ്.
കരുവൻ പൊയിൽ സർവിസ് സഹകരണ ബാങ്കിൽKDY10002002000849.IFC cod-ICIC0000103. അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9048301370.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.