യുവ ഡോക്ടറുടെ കൊലപാതകം; സമരത്തിൽ സ്തംഭിച്ച് മെഡിക്കൽ കോളജ്
text_fieldsകോഴിക്കോട്: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തിൽ സ്തംഭിച്ച് മെഡിക്കൽ കോളജ് ആശുപത്രി. ദിനംപ്രതി 3000ത്തോളം രോഗികളെത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗവും അത്യാവശ്യ സർജറികളും ലേബർ റൂമും മാത്രമായിരുന്നു പ്രവർത്തിച്ചത്. ഒ.പികളൊന്നും പ്രവർത്തിച്ചില്ല. ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വിവരം അറിയാതെ ധാരാളം രോഗികള്‍ മെഡി. കോളജുകളിലടക്കം സര്‍ക്കാര്‍ ആശുപത്രികളിലെത്തി. പുലര്‍ച്ച വിദൂര സ്ഥലങ്ങളില്‍ നിന്നടക്കം എത്തിയവരാണ് ചികിത്സ കിട്ടാതെ മടങ്ങിയത്. മെഡി. കോളജുകളില്‍ രാവിലെ ഒ.പി കൗണ്ടര്‍ പ്രവര്‍ത്തിച്ചത് കാരണം ഡോക്ടര്‍മാര്‍ ചികിത്സക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു രോഗികൾ.
ഡോക്ടര്‍മാരില്ലാത്തത് രോഗികൾ ചെറിയ തോതിൽ ബഹളം വെക്കാൻ കാരണമായി. ചില ഒ.പികളിൽ രാവിലെ കുറച്ചു സമയം ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. പിന്നീട് അതും നിലച്ചു. അതോടെ ചിലർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങുകയായിരുന്നു. മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ ഒ.പി ടിക്കറ്റ് എടുത്തവർക്ക് അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭിച്ചു. എന്നാൽ, ബീച്ച് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയിരുന്നില്ല. ആളുകളും കുറവായിരുന്നു. സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിലും രോഗികളുടെ മുന്‍കൂട്ടിയുള്ള ബുക്കിങ് റദ്ദാക്കിയിരുന്നു.
പ്രതിഷേധ പരിപാടികൾക്ക് ‘അന്വേഷി’ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് കെ. അജിതയും സെക്രട്ടറി പി. ശ്രീജയും പ്രസ്താവനയിൽ അറിയിച്ചു.
കുടുംബശ്രീ ജില്ല മിഷൻ സ്നേഹിത ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച റാലിയില്‍ കുടുംബശ്രീ ജീവനക്കാർ, ചെയര്പേഴ്സണ്മാര്, കമ്മ്യൂണിറ്റി കൗൺസിലര്‍മാര്‍ അയല്‍ക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മഹിളാമോർച്ച ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ മെഴുകുതിരി കത്തിച്ചു നടത്തിയ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റലില്‍ പണിമുടക്ക് നടത്തിയ ഡോക്ടര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇഖ്റ അഡീഷനല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം ശംസുദ്ദീന്‍, ഡോ. ബഷീര്‍ കളത്തില്‍, ഡോ. പ്രിയ പ്രഫുല്‍, ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ നാലകത്ത്, ഡോ. നിതാഷ, ഡോ. ജാബിര്‍ മജീദ്, ഡോ. മുഹമ്മദ് സഹല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ നഴ്സുമാരും വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ പ്രവർത്തകർ അത്യന്തം ആശങ്കയോടെയാണ് ജോലി ചെയ്യുന്നത്. കെ.ജി.എൻ.യു സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് സജിത്ത് ചെരണ്ടത്തൂർ അധ്യക്ഷതവഹിച്ചു. യു.എൻ.എ പ്രതിനിധി എ.പി. നിയാസ്, ഡോ. സി. കൃഷ്ണൻ, കെ.പി. അനീഷ് കുമാർ, ഹനീഫ പാനായി, പി.പി. ഫൈസൽ, എ.വി നമിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.