മത്സ്യകൃഷി ഇനി വീട്ടുമുറ്റത്തും; ജോർജ് പറയും വിജയകഥ
text_fieldsകൂടരഞ്ഞി: കുറഞ്ഞ ചെലവിലുള്ള മത്സ്യകൃഷിക്ക് കൂടരഞ്ഞിയിലൊരു മാതൃക. കൂമ്പാറ പുളിമൂട്ടിൽ ജോർജിെൻറ വീട്ടുമുറ്റത്താണ് പ്രത്യേക കുളമൊരുക്കി മത്സ്യ കൃഷി നടത്തുന്നത്.
ലോക്ഡൗൺ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ തോന്നിയ ഒരു ആശയമാണ് ജോർജിന് മത്സ്യകൃഷി. ഭാര്യയും മക്കളുമൊക്കെ സഹായിച്ചതോടെ എൺപതിനായിരം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന കുളം വീട്ടുമുറ്റത്ത് ഒരുങ്ങി.
വീടിനു മുന്‍വശത്ത് മണ്ണെടുത്തുമാറ്റി കുളം നിര്‍മിക്കുന്നതിനു യോജിപ്പില്ലാത്തതിനാൽ ചാക്കില്‍ മണ്ണുനിറച്ച് വശങ്ങളില് നിരത്തിവെച്ച് കുളമുണ്ടാക്കാനായിരുന്നു ശ്രമം. കോൺട്രാക്ടറായ ജോർജിെൻറ വീട്ടുമുറ്റത്ത് വെറുതെ കിടന്ന ടാർ വീപ്പകൾ പ്രയോജനപ്പെടുത്തി. ചാക്കിനു പകരം ടാര്‍ വീപ്പകളില്‍ മണ്ണ് നിറച്ചു.
വീപ്പകള്‍ പത്തു മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലുമായി ദീര്‍ഘ ചതുരാകൃതിയില്‍ ക്രമീകരിച്ചു. വീപ്പകള്‍ മറിയാതിരിക്കാന്‍ കയറുപയോഗിച്ച് പരസ്പരം കെട്ടിയുറപ്പിച്ചു.
പഴയ വലിയ ഫ്ലെക്സ് ഷീറ്റ് വാങ്ങി വിരിച്ചു. കുളം നിര്‍മിക്കുന്നതിന് ആകെ വന്ന ചെലവ് ഫ്ലക്സ് ഷീറ്റിെൻറ വില മാത്രമായിരുന്നു. ഷീറ്റ് ഇടുന്നതിനു മുമ്പ് അടിവശത്ത് പഴയ സിമൻറ് ചാക്കുകള്‍ നല്ല കനത്തില്‍ വിരിച്ച് അടിഭാഗം നിരപ്പാക്കി . ഇങ്ങനെ ചെയ്യുന്നതു മൂലം ഷീറ്റ് വിരിക്കുമ്പോള്‍ ഷീറ്റിന് കേടുപാട് സംഭവിച്ചില്ല.
കുളത്തിലേക്ക് വെള്ളം മോട്ടോര്‍ വെച്ച് നിറച്ചു. 650 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെയാണ് കുളത്തിൽ വളർത്താനിട്ടത്. മഴക്കാലമായതിനാല്‍ കുളത്തിന് സമീപമുളള തോട്ടിലൂടെ വരുന്ന വെള്ളം കുളത്തിലേക്ക് കയറ്റി മറുഭാഗത്തു കൂടി ഒഴുക്കി വിടുന്നുണ്ട്.
ഇങ്ങനെ ചെയ്യുന്നതുമൂലം മത്സ്യങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതിനാൽ നല്ല വളര്‍ച്ചയുമുണ്ട്. ഭാര്യ ഷാൻറിയും മക്കളായ ആല്‍ബര്‍ട്ട്, ഐശ്വര്യ, ഡേവിസ്, അലക്സ് എന്നിവരും ചേർന്നാണ് മത്സ്യകൃഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.