കൂടത്തായ് കേസ്: മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ
text_fields
കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊല കേസിൽ സിലി, റോയ് എന്നിവരൊഴികെ കൊല്ലപ്പെട്ട നാലുപേരുടെയും ഫോറൻസിക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യം. മരിച്ച പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, സഹോദരൻ മഞ്ചാടിയിൽ മാത്യു, സിലിയുടെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇതിന് സാധിച്ചില്ല. ഇപ്പോൾ വീണ്ടും പരിശോധന നടത്തണമെന്നാണ് ആവശ്യം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഹിജാസും ഹാജരായി. പരിശോധനക്കായി പ്രത്യേക അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി നിർദേശിച്ചു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.