Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോട്ടപ്പറമ്പ്​...

കോട്ടപ്പറമ്പ്​ ആശുപത്രിയിൽ ആവശ്യത്തിന്​ ഡോക്​ടർമാരില്ല

text_fields
bookmark_border
കോട്ടപ്പറമ്പ്​ ആശുപത്രിയിൽ ആവശ്യത്തിന്​ ഡോക്​ടർമാരില്ല
cancel

കോഴിക്കോട്​: കോട്ടപ്പറമ്പ്​ സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഉച്ചക്കുശേഷം വേണ്ടത്ര ഡോക്​ടർമാരില്ല. സ്​ത്രീകൾക്കുവേണ്ടിയുള്ള ആശുപത്രിയിൽ ഉച്ചക്കുശേഷം ഒരാൾ മാത്രമാണ്​ ഒരു സമയം ഡ്യൂട്ടിയിലുള്ളത്​. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറും ഡ്യൂട്ടി മെഡിക്കൽ ഓഫിസറുമാണ്​ ഡ്യൂട്ടിയിൽ ഉണ്ടാവുക.

കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ കുട്ടികളെയും സ്​ത്രീകളെയും പരിശോധിക്കാൻ പ്രാപ്​തരായവരായിരിക്കും. ഇവരാണ്​ അടിയന്തര കേസുകൾ പരിശോധിക്കുന്നത്​. ഗുരുതരാവസ്​ഥയിലാ​െണങ്കിൽ മറ്റു​ ഡോക്​ടർമാരെ വിളിച്ചുവരുത്തുകയാണ്​ ചെയ്യുന്നത്​. ആകെ കോട്ടപ്പറമ്പിൽ 12 ഗൈനക്കോളജിസ്​റ്റുകളാണുള്ളത്​.

ദിവസവും മൂന്നു​ യൂനിറ്റ്​ ഒ.പിയുണ്ട്​​. ഓരോ യൂനിറ്റിലുമായി മൂന്നു​ ഡോക്​ടർമാർ വീതവും ഡ്യൂട്ടിയിലുണ്ടാകും. ഒ.പി, വാർഡ്​, തിയറ്റർ എന്നിവിടങ്ങളിൽ ഡ്യൂട്ടി വേണ്ടതിനാൽ മൂന്നു പേർ രാവിലെ ഉണ്ടാകണം. ഉച്ചക്ക്​ രണ്ടു മുതൽ എട്ടുവരെ ഒരാളും രാത്രി എട്ടു മുതൽ പിറ്റേ ദിവസം രാവിലെ എട്ടുവരെ ഒരാളുമാണ്​ ഡ്യൂട്ടിയിൽ ഉണ്ടാവുക. അടിയന്തര പ്രശ്​നങ്ങൾ ഉണ്ടാകു​േമ്പാൾ ഡോക്​ടർമാരെ ഫോണിൽ വിളിച്ചുവരുത്തുകയാണ്​ ചെയ്യുകയെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsKottaparambu hospital
News Summary - Kottaparambu hospital does not have enough doctors
Next Story