കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ 35 കോടിയുടെ വികസനം –മന്ത്രി
text_fieldsകൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ വികസനത്തിന് 35 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്. ആശുപത്രിയിൽ ഗൈനക്കോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗുണനിലവാരം ഉയർത്താൻ ആരോഗ്യരംഗത്ത് പ്രത്യേക പദ്ധതികൾ നടപ്പാക്കും. മുഴുവൻ ആശുപത്രികളും രോഗീസൗഹൃദമാക്കും -മന്ത്രി പറഞ്ഞു.
ഡോ. ഉമർ ഫാറൂഖ്, കെ. ദാസൻ, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, സി. പ്രജില, വാർഡ് കൗൺസിലർ എ. അസീസ്, ഡോ. എ. നവീൻ, കെ.കെ. മുഹമ്മദ്, വി.വി. സുധാകരൻ, എസ്. സുനിൽ മോഹൻ, വായനാരി വിനോദ്, വി.പി. ഇബ്രാഹീംകുട്ടി, ഇ.എസ്. രാജൻ, സി. സത്യചന്ദ്രൻ, ടി.കെ. രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, ഹുസൈൻകോയ തങ്ങൾ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.