പെരുവട്ടൂർ സ്വദേശി എഴുപതിൽ നീന്തി നേടിയത് മൂന്നു മെഡലുകൾ
text_fieldsകൊയിലാണ്ടി: നീന്തലിൽ മെഡൽ നേട്ടവുമായി എഴുപതുകാരൻ. ഗോവയിലെ ഫട്ടോർഡയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷനൽ നീന്തൽ മത്സരത്തിലാണ് ശ്രീരഞ്ജിനിയിൽ കെ. നാരായണൻ നായർ ഒരു സ്വർണവും രണ്ടു വെള്ളിയും നേടിയത്. പന്തലായിനി അഘോര ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള കക്കുളമായിരുന്നു നീന്തൽ കളരി. 100 മീറ്റർ ബാക്ക് സ്ട്രോക്കിലാണ് സ്വർണം.
50 മീറ്റർ ബാക്ക് സ്ട്രോക്, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെള്ളിയും ലഭിച്ചു. നേരത്തേ എറണാകുളത്ത് നടന്ന സംസ്ഥാന മത്സരത്തിൽ മൂന്നിനത്തിലും വെള്ളിയായിരുന്നു ലഭിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ്. നിരവധി കുട്ടികളുടെ നീന്തൽ കോച്ചു കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.