Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഅറബി കാലിഗ്രാഫിയിൽ...

അറബി കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഹംന ഫാത്വിമ

text_fields
bookmark_border
അറബി കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഹംന ഫാത്വിമ
cancel
camera_alt

ഹംന ഫാത്വിമ 

ഊരള്ളൂർ: വെറുപ്പിൻെറ ഇരുട്ട് പരക്കുന്ന പുതിയ കാലത്ത് സ്നേഹത്തിൻെറയും സമാധാനത്തിൻെറയും സന്ദേശങ്ങൾ അറബി കാലിഗ്രാഫിയിലുടെ കോറിയിട്ട് നാടിന് വിസ്മയമായി ഹംന ഫാത്വിമ . ഊട്ടേരി മഹല്ലിലെ ചെറുവത്തോട്ട് വീട്ടിൽ സഈദ് - മുനീറ ദമ്പതികളുടെ ഈ കൊച്ചു മിടുക്കി ലോക് ഡൗൺ കാലത്തെ ഓൺലൈൻ പഠനത്തിനിടയിൽ ,കാലിഗ്രാഫിയിൽ കൗതുകം തോന്നിയാണ് ഈ കലയിൽ ആകൃഷ്ടയായത്.

കോഴിക്കോട് അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി പഠനത്തിലും ഒന്നാം സ്ഥാനത്താണ്. നേരത്തെ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു പഠനം. രണ്ടു വർഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് താമസം മാറ്റിയത്. യു ട്യൂബിലൂടെയാണ് ഹംന കാലിഗ്രാഫിയിൽ പരിശീലനം നേടിയത്. സ്കുളിൽ നടന്ന മത്സരങ്ങളിൽ സമ്മാനാർഹയായിട്ടുണ്ടെന്ന് മാതാവ് മുനീറ പറഞ്ഞു. ഈ കലയിൽ താത്പര്യം കണ്ട ഹംനക്ക് ഏറെ പ്രോത്സാഹനം നൽകിയത് മാതാവ് മുനീറയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic calligraphyHamna Fatvima
News Summary - Arabic calligraphy of Hamna Fathima
Next Story