ചെങ്ങോട്ടുകാവ് മേൽപാലം റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും
text_fieldsകൊയിലാണ്ടി: ദേശീയപാതയിൽ പൊളിഞ്ഞ ചെങ്ങോട്ടുകാവ് മേൽപാലം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ മന്ത്രി നിർദേശിച്ചു. റോഡ് പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും.
മഴക്കാലമാകുമ്പോൾ പൊട്ടിത്തകരുന്നതാണ് റോഡിെൻറ അവസ്ഥ. ഇനി അങ്ങനെയുണ്ടാവരുതെന്നും പ്രവൃത്തി കാര്യക്ഷമമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്തെ റോഡ് പ്രവൃത്തി ഒഴിവാക്കണം. വേനൽക്കാലത്ത് വേണ്ട സംവിധാനം ഏർപ്പെടുത്തണം. ജനങ്ങളുടെ പരാതി ലഭിച്ചാൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വരവറിഞ്ഞ് ശനിയാഴ്ച രാത്രി തകർന്ന പലയിടങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
റോഡിെൻറ തകർച്ച മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പാലത്തിെൻറ ഇരുഭാഗങ്ങളിലുമായി 150 മീറ്റർ നീളത്തിലാണ് ടാറിങ് നടത്തുക. പാലത്തിെൻറ തകർന്ന കൈവരിയും താഴെയുള്ള സർവിസ് റോഡും നന്നാക്കുന്നതിന് നേരത്തെ 32 ലക്ഷം അനുവദിച്ചിരുന്നു. ഈ പ്രവൃത്തി താമസിയാതെ തുടങ്ങും.
അഞ്ചു വർഷം മുമ്പ് ലോറി ഇടിച്ച് തകർത്തതാണ് കൈവരി. കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, വാർഡ് മെംബർ പുഷ്പ, ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ദിലീപ് ലാൽ, എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ മുഹമ്മദ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജാഫർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.