Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 8:47 PM IST Updated On
date_range 10 Nov 2021 8:50 PM IST10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിന തടവും, 25000 രൂപ പിഴയും
text_fieldsbookmark_border
കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ. മരുതോംകര, കീഴാത്തും കുഴിയിൽ രാജു (47) വിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസ് രജിസ്റ്റർ ചെയ്‌തതാണ് കേസ്. സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാറാണ് അന്വേഷിച്ചത്, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story