കടൽക്ഷോഭ ഭീതിയിൽ തീരദേശ വാസികൾ
text_fieldsകൊയിലാണ്ടി: കടൽക്ഷോഭ ഭീതിയിൽ കൊയിലാണ്ടി, പൊയിൽക്കാവ്, കാപ്പാട് തീരദേശ വാസികൾ. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായും മറ്റും തിരകൾ വലിയതോതിൽ ഉയരുമെന്ന അറിയിപ്പാണ് കടലോര വാസികളെ ഭീതിയിലാഴ്ത്തുന്നത്.
കടലോര കരിങ്കൽഭിത്തി പല സ്ഥലത്തും തകർന്നതാണ് ഭീതിക്ക് കാരണം. കൊയിലാണ്ടി ഫിഷിങ് ഹാർബർ വന്ന ശേഷമാണ് ഇത്രയധികം ശക്തിയിൽ തിരകൾ ഉയരാൻ കാരണമായതെന്ന് കടലോര വാസികൾ പറയുന്നു. തകർന്ന ഭിത്തിക്ക് പകരം അതേ മട്ടിൽ കരിങ്കൽ പാകി ഭിത്തി നിർമിച്ചാൽ പരിഹാരമാവില്ലെന്ന് സി.ഡബ്ല്യു.ആർ.ഡി.എം വിദഗ്ധർ പറയുന്നു.
പകരം ദീർഘപദ്ധതിയായി ജൈവവേലികളോ അനുയോജ്യമായ കണ്ടൽക്കാടുകളോ നട്ടുവളർത്തണമെന്ന ആശയവും അവർ മുന്നോട്ടുവെക്കുന്നു. എന്നാൽ, കടൽഭിത്തിയും തീരദേശ റോഡും തകർന്ന സ്ഥലത്ത് അനുയോജ്യമായ സമിതിയെ കൊണ്ട് പഠനം നടത്തിയിട്ടുണ്ടെന്നും ഈ പരിശോധന ഫലം വന്നാലേ തുടർനിർമാണം നടത്താൻ കഴിയൂ എന്ന നിലപാടിലാണ് അധികാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.