Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightചെ​ങ്ങോ​ട്ടു​കാ​വ്...

ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് പരിസരത്ത് ല​ഹ​രി​മാ​ഫി​യ വി​ള​യാ​ട്ടം

text_fields
bookmark_border
drugs mafia
cancel
camera_alt

നി​ർ​മാ​ണം ന​ട​ക്കു​ന്ന ബൈ​പാ​സി​ന്റെ ചെ​ങ്ങോ​ട്ടു​കാ​വ് ഭാ​ഗം

കൊ​യി​ലാ​ണ്ടി: ല​ഹ​രി​മാ​ഫി​യ ശ​ല്യം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ന​ന്തി-​ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സി​ന്റെ മേ​ലൂ​ർ ചെ​ങ്ങോ​ട്ടു​കാ​വ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷം. ഇ​രു​ട്ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. പി​ന്നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വി​ള​യാ​ട്ട​മാ​ണ്.

പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന പാ​ത​യാ​യ​തി​നാ​ൽ തെ​രു​വു വി​ള​ക്കു​ക​ളി​ല്ല. അ​തി​നാ​ൽ ക​ന​ത്ത ഇ​രു​ട്ടാ​ണി​വി​ടെ. ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ഹ​രി​സം​ഘം. രാ​വേ​റെ ചെ​ല്ലും വ​രെ ഇ​വ​രു​ടെ താ​ണ്ഡ​വ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ല​ഹ​രി​മൂ​ത്ത സം​ഘം ത​ദ്ദേ​ശീ​യ​രെ വെ​ല്ലു​വി​ളി​ക്കു​ക​യും ഒ​രാ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് പൊ​ലീ​സ്-എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന്റെ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs mafia
News Summary - drugs mafia-chengottukavu bypass area
Next Story