അടച്ചിട്ട വീട്ടിൽ നാലാം തവണയും മോഷണശ്രമം
text_fieldsകൊയിലാണ്ടി: അരിക്കുളത്ത് അടച്ചിട്ട വീട്ടിൽ മോഷണശ്രമം. അധ്യാപകരായ ബാലകൃഷ്ണന്റെയും വിജയകുമാരിയുടെയും വീടായ ഭാവുകത്തിൽ വെള്ളിയാഴ്ച പുലർച്ച നാലിനാണ് സംഭവം. ഇപ്പോൾ പാലക്കാട് താമസിക്കുന്ന ഇവരുടെ മൊബൈൽ ഫോണിൽ മോഷ്ടാക്കൾ കയറിയ ഉടനെ സന്ദേശമെത്തിയിരുന്നു. കോഴിക്കോട് ജോലിചെയ്യുന്ന മകൻ ഉണ്ണിക്കൃഷ്ണൻ വീട്ടിലെത്തി പരിശോധിച്ചശേഷം പൊലീസിൽ പരാതി നൽകി.
ഈ വർഷം നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്. കഴിഞ്ഞതവണ 3000 രൂപയും ലോക്കറിന്റെ ചാവിയും നഷ്ടപ്പെട്ടിരുന്നു. മോഷ്ടാക്കൾ വാതിൽ കുത്തിത്തുറന്നതിനാൽ മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടവും സംഭവിച്ചു. വീട് പൂട്ടി പോകുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് എസ്.ഐ അനീഷ് വടക്കയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.