കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നാടിന്‍റെ ഉത്സവമായി
text_fieldsകൊയിലാണ്ടി: ബി.ഇ.എം യു.പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നാടിന്‍റെ ഉത്സവമായി. സി.എസ്.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു. പന്തലായനി യു.പി. സ്കൂൾ പുതിയ മാനേജ്മെന്‍റിന് കീഴിൽ ബി.ഇ.എം യു.പി സ്കൂൾ, കൊയിലാണ്ടി എന്നായി പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് വർഷം തികയുകയാണ്. കൊയിലാണ്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിന്‍റെ ഭാഗമാണ് പന്തലായനി യു.പി സ്കൂൾ. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടമാണ് യാഥാർത്ഥ്യമായത്.
കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തി.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. ഗിരിഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, എ.ഇ.ഒ പി.പി. സുധ, ഇ.കെ. അജിത്ത് മാസ്റ്റർ, നഗരസഭ കൗൺസിലർമാരായ നിജില പറവക്കൊടി, രത്നവല്ലി ടീച്ചർ, സി.എം. സിന്ധു, കെ.എം. നജീബ്, റവ. ജേക്കബ് ഡാനിയേൽ, റവ. സി.കെ. ഷൈൻ, ഡെൻസിൽ ജോൺ, ബില്ലി ഗ്രഹാം, റവ. ബിളോളിൽ ജോസഫ്, സാജു ബെഞ്ചമിൻ, വി.എം. വിനോദൻ, വി.വി. സുധാകരൻ, എം. പത്മനാഭൻ, ജയ്കിഷ് മാസ്റ്റർ, വി.പി. ഇബ്രാഹീം കുട്ടി, അഡ്വ. സുനിൽ മോഹൻ, കെ. സജീവൻ മാസ്റ്റർ, റഹ്മത്ത്, അഡ്വ. കെ.ടി. ശ്രീനിവാസൻ, എം.വി. ബാലൻ, ബിജിത്ത് ലാൽ തെക്കേടത്ത് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി അധ്യാപക സംഗമം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.