കെ. റെയിൽ: ജനശക്തിയുടെ മുന്നിൽ അധികാരശക്തി പരാജയപ്പെടും –പി.കെ. ഗോപി
text_fieldsകൊയിലാണ്ടി: ജനശക്തിയുടെ മുന്നിൽ ഭരണാധികാരികളുടെ അധികാരശക്തി പരാജയപ്പെടുകതന്നെ ചെയ്യുമെന്ന് കവി പി.കെ. ഗോപി പറഞ്ഞു. കെ.റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി കേന്ദ്രാനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കരുതെന്ന ഹൈകോടതി വിധി നിലനിൽക്കെ, ധിറുതിപിടിച്ച് സർവേ നടപടികളുമായി ഭൂമി പിടിച്ചെടുക്കാനായി മുന്നോട്ടുപോകുന്ന സർക്കാർ നീക്കത്തിനെതിരെയുള്ള ചെറുത്തുനിൽപിനും 15 മാസത്തിലേറെയായി തുടരുന്ന സമരപോരാട്ടങ്ങൾക്ക് ശക്തി പകരാനും ജനകീയ പ്രതിരോധസമിതി വെങ്ങളം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മാനവരാശിയുടെ ഉന്നമനത്തിനുവേണ്ടിയാവണം വികസനം.
വികസനത്തിെൻറ പേരിലുള്ള പദ്ധതികൾ വിനാശത്തിലേക്കാവരുത്. ഒന്നരലക്ഷത്തോളം ജനങ്ങളെ വഴിയാധാരമാക്കിയിട്ടല്ല സർക്കാർ വികസനത്തിെൻറ പേരിൽ കേരളമണ്ണിനെ വിദേശ കുത്തകകൾക്ക് പണയംവെക്കേണ്ടത്. അങ്ങനെ ധാർഷ്ട്യമായി അധികാരിവർഗം മുന്നോട്ടുപോവുകയാണെങ്കിൽ കലാകാരന്മാർ ഒന്നടങ്കം ജനങ്ങളുടെ മുന്നിലേക്കെത്തി സമരം നയിക്കും -ഗോപി പറഞ്ഞു. ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യാതിഥിയായിരുന്നു. നഷ്ടപരിഹാരത്തിെൻറ പേരിൽ മോഹനവാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച് ഭൂമി പിടിച്ചെടുത്തതിനുശേഷം അവരെ പാടെ മറക്കുന്ന അനുഭവമാണ് ഇതുവരെയും കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു.
കെ.റെയിൽ സമരത്തിെൻറ മുന്നിൽ എന്നും ഉണ്ടാകുമെന്ന് മനുഷ്യാവകാശ പ്രവർത്തക ബിൽക്കീസ് ബാനു പറഞ്ഞു. ഡി.സി.സി മുൻ പ്രസിഡൻറ് യു. രാജീവൻ സംബന്ധിച്ചു.
സി. കൃഷ്ണൻ, മുസ്തഫ ഒലിവ്, പി.കെ. സഹീർ, സംവരണൻ ചെറുവത്ത്, ലത്തീഫ് റയാൻ, ഫാറൂഖ് കമ്പയത്തിൽ, പ്രവീൺ ചെറുവത്ത്, പി.കെ. ഷിജു, നസീർ ന്യൂജെല്ല, സുനീഷ് കീഴാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.