'കെ-റെയിൽ പദ്ധതി അറബിക്കടലിൽ എറിയും' –ചെന്നിത്തല
text_fieldsപേരാമ്പ്ര: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തി നിലവിലെ ചട്ടങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഐശ്വര്യ കേരളയാത്രക്ക് പേരാമ്പ്രയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കിലോ റബറിെൻറ വില സ്ഥിരത ഫണ്ട് 250 രൂപയായി വര്‍ധിപ്പിക്കും. മദ്യത്തിെൻറ വില കൂട്ടി കുത്തക മദ്യ മുതലാളിമാര്‍ക്ക് ലാഭം ഉണ്ടാക്കുന്നതിനു പിന്നിൽ വന്‍ അഴിമതിയുണ്ട്. ഇടതു സര്‍ക്കാറിെൻറ കാലത്ത് നടന്ന ക്രമവിരുദ്ധ നിയമനങ്ങള്‍ യു.ഡി.എഫ് പുനഃപ്പരിശോധിക്കും. സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലെ എല്ലാ നിയമനങ്ങളും പി.എസ്.സി വഴിയാക്കും. മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഗൂഢാലോചനയാണ് സി.പി.എം നടത്തുന്നത്.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തും. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുത്ത് ഐശ്വര്യ കേരള യാത്രയെ നിര്‍വീര്യമാക്കാനുള്ള ശ്രമം വിലപ്പോകില്ല.
ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, ജോണി നെല്ലൂര്‍, മോന്‍സ് ജോസഫ് എം.എല്‍.എ, എം.സി സെബാസ്റ്റ്യന്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, എം.എ. റസാഖ്, ഡി.സി.സി പ്രസിഡൻറ് യു. രാജീവന്, ടി. സിദ്ദീഖ്, എന്‍. സുബ്രഹ്മണ്യന്, കെ. പ്രവീണ്‍കുമാര്‍, കെ.പി. അനില്‍കുമാര്‍, പി.എം നിയാസ്, സത്യന് കടിയങ്ങാട്, കെ.എം. അഭിജിത്ത്, വിദ്യ ബാലകൃഷ്ണന് തുടങ്ങിയവർ സംസാരിച്ചു.
'കെ-റെയിൽ പദ്ധതി അറബിക്കടലിൽ എറിയും'
കൊയിലാണ്ടി: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ-റെയിൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം.കെ.മുനീർ എം.എൽ.എ, ഡി.ദേവരാജൻ, എം.എം.ഹസ്സൻ, ചാണ്ടി ഉമ്മൻ, എൻ.സുബ്രഹ്മണ്യൻ, യു.രാജീവൻ, മഠത്തിൽ നാണു എന്നിവർ സംസാരിച്ചു.
ഐശ്വര്യ കേരള യാത്രയുമായി രമേശ് ചെന്നിത്തല കൊയിലാണ്ടിയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം ഇരിച്ചു കയറി.കോവിഡ് മറന്ന് അവർ രമേശ് ചെന്നിത്തലയെ എടുത്തുയർത്തി. സ്വീകരണം നൽകിയ നഗരസഭ ബസ് സ്റ്റാൻഡിൽ വൻ ജനക്കൂട്ടമായിരുന്നു. നാലു മണിക്ക് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എത്തുേമ്പാൾ 6.40 ആയി. അത്രയും സമയം പ്രവർത്തകർ കാത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.