കൊയിലാണ്ടി ഹാർബറിലെ പ്രശ്നങ്ങൾ പരിഹരിക്കും –കലക്ടർ
text_fieldsകൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സന്ദർശിച്ചു. ഹാർബറിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം പരിസരവാസികൾ, തൊഴിലാളികൾ, സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ എന്നിവർക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തി. ശാസ്ത്രീയ അഴുക്കുചാൽ സംവിധാനം ട്രീറ്റ്മെന്റ് പ്ലാന്റോടുകൂടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
വടക്കു ഭാഗത്തുകൂടി ജെട്ടി നിർമിക്കണം, തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രവും തൊഴിൽ ചെയ്യാനുള്ള പ്രത്യക സ്ഥലവും അനുവദിക്കണം, വെളിച്ചക്കുറവിനും തുടർച്ചയായ വൈദ്യുതി കട്ടിനും പരിഹാരം കാണണം, പടിഞ്ഞാറു ഭാഗത്തെ വൈദ്യുതി പ്രശ്നപരിഹാരത്തിനു സർക്കാർ രണ്ടു വർഷം മുമ്പ് അനുവദിച്ച 20 കോടി ഉപയോഗിച്ച് സബ് സ്റ്റേഷന്റെ പണി ഉടൻ ആരംഭിക്കണം, ഹാർബർ എൻജിനീയറിങ് ഓഫിസ് നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്നീ ആവശ്യങ്ങൾ കലക്ടർ മുമ്പാകെ ഉന്നയിച്ചു.
ഹാർബർ മാനേജിങ് സൊസൈറ്റി വിളിച്ചുചേർത്ത് പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പ് നൽകി. ജില്ല ആസൂത്രണ സമിതി അംഗവും വാർഡ് കൗൺസിലറുമായി വി.പി. ഇബ്രാഹിം കുട്ടി, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ യു.കെ. രാജൻ, പി.പി. മുനീർ, പീതാംബരൻ, കെ.ടി.വി. ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.