കൊയിലാണ്ടി താലൂക്കാശുപത്രി പുതുമോടിയിലേക്ക്
text_fieldsകൊയിലാണ്ടി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി നവീകരണത്തിൽ. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി പുതുമോടിയിലേക്കു കൊണ്ടുവരാനുള്ള പദ്ധതി തുടങ്ങി. പുതുതായി പണിത ആറുനില കെട്ടിടവും പഴയ രണ്ടുകെട്ടിടങ്ങളും മാത്രമാണ് പ്രവർത്തനത്തിലുള്ളത്.
നിലവിലെ പഴയ എട്ടുകെട്ടിടങ്ങൾ -പ്രസവ വാർഡ്, വാർഡുകൾ, കാഷ്വൽറ്റി ബ്ലോക്ക് ആൻഡ് ഓപറേഷൻ തിയറ്റർ, പേവാർഡ്, ലാബ് കെട്ടിടം, കാരുണ്യ ഫാർമസി ആൻഡ് ഫിസിയോ തെറപ്പി കെട്ടിടം, മോർച്ചറി കെട്ടിടം എന്നിവ പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിച്ചു. സ്പെഷാലിറ്റി വിഭാഗത്തിൽ 16, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ നാല്, അസി. സർജൻ രണ്ട്, ഡെൻറൽ സിവിൽ സർജൻ ഒന്ന് ഉൾപ്പെടെ 130 തസ്തികകളാണ് ആശുപത്രിയിലുള്ളത്.
ആശുപത്രി ഒ.പിയിൽ ദിനംപ്രതി 2000ത്തിന് മുകളിൽ രോഗികൾ ചികിത്സ തേടിയെത്തുന്നു. അത്യാഹിത വിഭാഗത്തിൽ 500ഓളം രോഗികളും. ലാബ് എക്സ്റേ വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നു. സി.ടി സ്കാനും യു.എസ്.ജിയും പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിൽ സൗരോർജ പവർ പ്ലാൻറുമുണ്ട്.
ഡയാലിസിസ്, ഫിസിയോതെറപ്പി, പി.പി യൂനിറ്റ്, ഒ.എസ്.ടി സാറ്റലൈറ്റ് സെൻറർ, ഐ.സി.ടി.സി യൂനിറ്റുകളും പ്രവർത്തിക്കുന്നു. എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റത്തിെൻറ പ്രവൃത്തി പൂർത്തീകരിച്ചു.
ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക ലേബർ റൂം കം ഓപറേഷൻ തിയറ്റർ, നവജാത ശിശുക്കൾക്കുള്ള ഐ.സി.യു എന്നിവ 1.77കോടി രൂപ ഉപയോഗിച്ച് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ഏജസിയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.