Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകോഴിക്കോട്‌: റ​വ​ന്യൂ...

കോഴിക്കോട്‌: റ​വ​ന്യൂ ജി​ല്ല ശാ​സ്ത്രോത്സവം തു​ട​ങ്ങി; ടെക്നോളജിയിലെ ആധുനിക കാഴ്ചപ്പാടുമായി കൗമാരം

text_fields
bookmark_border
science festival
cancel
camera_alt

ഫാ​ത്തി​മ സ​ന​യും അ​യി​ഷ മി​ൻ​ഹ​യും ജെ​ർ കെ​യ​ർ മൊ​ബൈ​ലി​നെ കു​റി​ച്ച് വി​വ​രി​ക്കു​ന്നു

കൊ​യി​ലാ​ണ്ടി: ശാ​സ്ത്ര സാ​ങ്കേ​തി​ക​രം​ഗ​ത്തെ ആ​ധു​നി​ക കാ​ഴ്ച​പ്പാ​ടും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്ര​സ​ക്തി​യും വി​ളി​ച്ചോ​തി റ​വ​ന്യൂ ജി​ല്ല ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര - സാ​മൂ​ഹി​ക ശാ​സ്ത്ര - പ്ര​വൃ​ത്തി പ​രി​ച​യ മേ​ള തു​ട​ങ്ങി. ആ​ധു​നി​ക കാ​ല​ത്ത് പു​തി​യ ചി​ന്ത​ക​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും കൗ​മാ​ര​ക്കാ​ർ വി​ഭാ​വ​നം ചെ​യ്തു. ക​ര​കൗ​ശ​ല​ത്തി​ലും അ​വ​ർ തി​ള​ങ്ങി.

ആ​ദ്യ ദി​ന​ത്തി​ൽ 123 പോ​യ​ന്റു​ക​ളു​മാ​യി മേ​ല​ടി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്നു. 122 പോ​യ​ന്റു​ക​ൾ ല​ഭി​ച്ച മു​ക്കം ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 119 പോ​യ​ന്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ഐ.​ടി മേ​ള​യി​ല്‍ 40 പോ​യ​ന്റു​ക​ൾ സ്വ​ന്ത​മാ​ക്കി ചോ​മ്പാ​ല ഉ​പ​ജി​ല്ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. 31 പോ​യ​ന്റു​ക​ൾ നേ​ടി പേ​രാ​മ്പ്ര ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 30 പോ​യ​ന്റു​ക​ൾ നേ​ടി ഫ​റോ​ക്ക് ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. സോ​ഷ്യ​ല്‍ സ​യ​ന്‍സ് മേ​ള​യി​ല്‍ 68 പോ​യ​ന്റു​ക​ളു​ള്ള കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 49 പോ​യ​ന്റു​ക​ൾ ല​ഭി​ച്ച പേ​രാ​മ്പ്ര ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 45 പോ​യ​ന്റു​ക​ളോ​ടെ കൊ​യി​ലാ​ണ്ടി ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District Science FestivalKozhikode News
News Summary - Kozhikode-Revenue District Science Festival has started
Next Story