ബപ്പൻകാട് അടിപ്പാതയിൽ കൈയൊപ്പുള്ള നേതാവ്
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ബപ്പൻകാട് റെയിൽവേ ഗേറ്റ് അടച്ച് പകരം സംവിധാനം ഇല്ലാതായപ്പോൾ സഹായഹസ്തം നീട്ടിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി. മേൽപാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബപ്പൻകാട് റെയിൽവേ ഗേറ്റ്, മുത്താമ്പി റോഡ് റെയിൽവേ ഗേറ്റ് എന്നിവ ഒഴിവാക്കിയിരുന്നു. പകരം സ്ഥാപിച്ച മേൽപാലമാകട്ടെ ബപ്പൻകാട് ഗേറ്റു വഴി യാത്രചെയ്യുന്നവർക്ക് ഉപകാരപ്പെട്ടതുമില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സഞ്ചാരപാതക്കായി ശ്രമംതുടർന്നു.
മേൽപാലം ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടിക്ക് ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി കൺവീനർ കെ.കെ. ദാമോദരൻ നിവേദനം നൽകി. ആവശ്യം ബോധ്യപ്പെട്ട മുഖ്യമന്ത്രി സദസ്സിൽവെച്ചുതന്നെ ബപ്പൻകാട് അടിപ്പാത സ്ഥാപിക്കുമെന്ന് ഉറപ്പുനൽകി. അങ്ങനെ അടിപ്പാത യാഥാർഥ്യമായി. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ വേനൽക്കാലത്തുമാത്രമേ അടിപ്പാത ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.