മോട്ടോർ കേടായി; സ്റ്റേഡിയം ശുചിമുറിയിൽ നാലു ദിവസം ജലവിതരണം മുടങ്ങി
text_fieldsകൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കെട്ടിടത്തിലെ ശുചിമുറിയിൽ നാലു ദിവസം ജലവിതരണം മുടങ്ങി. മോട്ടോർ കേ ടായതാണു കാരണം.
ഒടുവിൽ കെട്ടിടത്തിലെ വ്യാപാരികൾ സ്വന്തം നിലയിൽ ടാങ്കിൽ വെള്ളം നിറച്ച് താൽകാലിക പരിഹാരം കണ്ടെത്തി. 15 വർഷം പഴക്കമുള്ള പമ്പ് സെറ്റാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും കേടാകാറുണ്ടെങ്കിലും പെട്ടെന്ന് അറ്റകുറ്റപ്പണി ചെയ്ത് പുനഃസ്ഥാപിക്കുമായിരുന്നു. ഏതാനും ദിവസം മുമ്പ് മോട്ടോർ കത്തിപ്പോകുകയായിരുന്നു.
സ്റ്റേഡിയം കെട്ടിടത്തിലെ വ്യാപാരികൾ, ജീവനക്കാർ, കായിക താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് വെള്ളം മുടങ്ങിയത്. ഇതു വലിയ പ്രയാസം സൃഷ്ടിച്ചു. ടാങ്കിൽ വെള്ളമില്ലാതായതോടെ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നു. ബന്ധപ്പെട്ടവർ പരിഹാരം കാണാത്തതിനെ തുടർന്ന് ശനിയാഴ്ച രാവിലെ വെള്ളമെത്തിച്ച് ടാങ്കിൽ നിറച്ചു താൽകാലിക ആശ്വാസം കണ്ടെത്തി.
മാസത്തിൽ വാടകയിനത്തിൽ ലക്ഷങ്ങൾ ലഭിച്ചിട്ടും സ്റ്റേഡിയത്തിലും കെട്ടിടത്തിലും അറ്റകുറ്റപ്പണികൾ നടത്താൻ സ്പോർട്സ് കൗൺസിൽ താൽപര്യം കാണിക്കുന്നില്ലെന്ന് ആരോപണമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.