പനച്ചിക്കുന്ന് നിവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ?
text_fieldsകൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം മരളൂർ പനച്ചിക്കുന്ന് നിവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന് ആശങ്ക. പദ്ധതിയുടെ ഭാഗമായി കിണർ മൂടാനാണ് സാധ്യത.
പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ ആശ്രയമാണ് ഈ കിണർ. കനാലിനു സമീപം 25 വർഷം മുമ്പ് നഗരസഭ കുഴിച്ച കിണറാണിത്. ഇവിടെ കനാലിനു മുകളിൽ അടിപ്പാത നിർമിച്ച് കിണർ സംരക്ഷിക്കണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, സുകുമാരൻ കുനിയിൽ, എം.ടി. സന്തോഷ്, പി.ടി. ഷിജു, പി.കെ. സുനിൽ, പി.കെ. ഷിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.