പോക്സോ: പ്രതിക്ക് ആറു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
text_fieldsകൊയിലാണ്ടി: പതിനേഴുകാരിയെ കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ് കുമാറിനെയാണ് (42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.
പിഴസംഖ്യയിൽ ഒരു ലക്ഷം പരാതിക്കാരിക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവുശിക്ഷ അനുഭവിക്കണം. 2020ലാണ് കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സിയിൽ മാനന്തവാടിയിൽനിന്ന് കുറ്റ്യാടിയിലേക്കു യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയുടെ അടുത്തിരുന്ന പ്രതി ഉപദ്രവിച്ചെന്നാണ് കേസ്.
പെൺകുട്ടി ബഹളംവെച്ചതിനെ തുടർന്ന് ബസ് തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തൊട്ടിൽപാലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നാദാപുരം അസി. സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത് അശോകനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.