20 പേർ പങ്കെടുത്ത വിവാഹത്തിന് പൊലീസിെൻറ മംഗളപത്രം
text_fieldsകൊയിലാണ്ടി: വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ അനുമോദനങ്ങളുമായി പൊലീസെത്തി. നവദമ്പതികൾക്ക് കതിർമണ്ഡപത്തിൽ വെച്ച് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയുടെ മംഗളപത്രം കൈമാറി.
കൊയിലാണ്ടി കിണറ്റിൻകര വത്സരാജിെൻറയും സ്നേഹയുടെയും മകൾ ശ്രുതിയും താനൂർ കരയകത്ത് ദാമോദരെൻറയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹം ഞായറാഴ്ച 20 പേരെ പങ്കെടുപ്പിച്ചാണ് നടത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളും ഓൺലൈൻ സങ്കേതമുപയോഗിച്ച് അവരവരുടെ വീടുകളിലിരുന്ന് പങ്കാളികളായി. എസ്.ഐ സുലൈമാനും സി.പി.ഒ അഭിജിത്തും ചേർന്ന് മംഗളപത്രം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.