വില വർദ്ധിച്ചതോടെ നേന്ത്രവാഴ കർഷകർക്ക് നല്ലകാലം
text_fieldsകൊയിലാണ്ടി: കർഷകർക്ക് പ്രതീക്ഷ നൽകി നേന്ത്രപ്പഴത്തിനു വില വർധിച്ചു. മാസങ്ങളായി തുടരുന്ന വിലത്തകർച്ച കർഷകരുടെ നട്ടെെല്ലാടിച്ചിരുന്നു.
എന്നാൽ, ഇവർക്ക് സന്തോഷം പകരുന്നതാണ് വിപണിയിലെ പുതിയ ചലനം. വിഷുക്കാലത്താണ് വില കയറാൻ തുടങ്ങിയത്. 28 രൂപയായിരുന്നു നേരേത്ത കിലോ നേന്ത്രപ്പഴത്തിെൻറ മൊത്തവില.
സമീപ ദിവസങ്ങളിൽ ക്രമേണ ഉയർന്ന് 48 രൂപയിലെത്തി. 55 രൂപയാണ് ഇപ്പോൾ ചില്ലറ വില. നാടൻ, മറുനാടൻ, വയനാട്, മഞ്ചേരി, നിലമ്പൂർ നേന്ത്രപ്പഴങ്ങൾക്കെല്ലാം ഇപ്പോൾ ഏതാണ്ട് ഒരേ വിലയാണ്. നോമ്പു തുടങ്ങിയതോടെ നേന്ത്രപ്പഴത്തിെൻറ ആവശ്യം വർധിച്ചു. പെരുന്നാൾ കഴിയുന്നതുവരെ വില കുറയില്ലെന്നാണ് വിപണി നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.