മഴയിൽ റോഡുകൾ തകരുന്നു
text_fieldsകൊയിലാണ്ടി: തുടർച്ചയായ മഴയിൽ മേഖലയിൽ റോഡുകൾക്ക് നാശം. ദേശീയപാത, സംസ്ഥാനപാത, ഗ്രാമീണ പാത എന്നിവക്കെല്ലാം തകർച്ച വന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളക്കെട്ട് റോഡുകൾക്ക് വില്ലനായി. സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്ന ഇവ അപകടഭീഷണിയുമാണ്.
കോതമംഗലം ടോൾ ബൂത്ത് ഭാഗത്ത് റോഡിന്റെ വശം തകർന്നുകിടക്കുകയാണ്. ഇവിടെ കുഴിയിൽ മെറ്റൽ നിറച്ചിരിക്കുന്നുവെങ്കിലും പൂർണമല്ല. ഉരുളൻ മെറ്റലായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്. മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുമ്പോൾ കുഴി ശ്രദ്ധയിൽപെടുകയുമില്ല.
നഗരസഭ ബസ് സ്റ്റാൻഡ്-ബപ്പൻകാട് ലിങ്ക് റോഡും തകർച്ചയിലാണ്. ഇവിടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. നഗരസഭ ബസ് സ്റ്റാൻഡ് യാർഡിലും തകർച്ചയുണ്ട്. മഴ വിട്ടുനിന്നാലേ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.