കോവിഡ് നിയന്ത്രണ പരിശോധനക്കിറങ്ങിയ സെക്ടറല്‍ മജിസ്ട്രേട്ടിെൻറ വാഹനത്തിന് അള്ളുവെച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊയിലാണ്ടി: കോവിഡ് നിയന്ത്രണ നിരീക്ഷണത്തിൽ ഏർപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റിെൻറ കാറിന് അള്ളുവെച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
നമ്പ്രത്തുകര കുന്നോത്തു മീത്തൽ സവാദ് (28), പുതുശ്ശേരിത്താഴ റംഷീദ് എന്നിവരാണ് അറസ്റ്റിലായത്. അരിക്കുളം ഒറവിങ്കല്‍താഴ ഭാഗത്ത് കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്ട്രേട്ടിെൻറ വാഹനമാണ് അള്ളുവെച്ച് കേടുവരുത്തിയത്. വാഹനത്തിെൻറ നാലുചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫിസര്‍ അനില്‍ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. മരപ്പലകയില്‍ ആണിതറച്ച് ചെമ്മണ്‍പാതയില്‍ കെട്ടിനില്‍ക്കുന്ന ചളിവെള്ളത്തില്‍ നിരത്തിയിട്ടാണ് വാഹനത്തിെൻറ ചക്രം കേടുവരുത്തിയത്.
കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തുമ്പോള്‍, സമീപത്തെ പൊതു കിണറിനും പമ്പ്ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നിന്നിരുന്നു. സെക്ടറല്‍ മജിസ്ട്രേട്ടിനെ കണ്ടപ്പോൾ കൂടിനിന്നവര്‍ ഓടിപ്പോയി.
അടുത്തദിവസവും ഇതേസ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴാണ് ആണിതറച്ച മരപ്പലകകളില്‍ കയറി വാഹനത്തിെൻറ ടയര്‍ കേടായത്. അരിക്കുളം സ്വദേശി അനിലേഷിേൻറതാണ് വാഹനം. സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസ്, ആണി അടിച്ചു കയറ്റിയ എട്ടു മരപ്പലകള്‍ കസ്റ്റഡിയില്‍ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.