ചന്ദനമരം മുറിച്ചുകടത്താനുള്ള നീക്കം പൊലീസ് വിഫലമാക്കി
text_fieldsകൊയിലാണ്ടി: ചന്ദനമരം മുറിച്ചുകടത്താനുള്ള ശ്രമം പൊലീസിെൻറ സന്ദർഭോചിത ഇടപെടൽ കാരണം വിഫലമായി. കീഴരിയൂർ ആവണിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്തെ ചന്ദനമരമാണ് മുറിച്ചത്. പൊലീസ് എത്തുമ്പോൾ മരംമുറി നടക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘത്തിലുള്ളവർ ഓടിരക്ഷപ്പെട്ടു. ഇവര് എത്തിയ വെള്ള മാരുതി സ്വിഫ്റ്റ് കാര് പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലു പേരാണുണ്ടായിരുന്നത്. കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സി.ഐ എൻ. സുനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ എം.എൽ. അനൂപ്, എ.എസ്.ഐ അശ്റഫ്, സി.പി.ഒ സുബിൻ എന്നിവരാണ് ചന്ദനമരം മുറിക്കുന്ന സ്ഥലെത്തത്തിയത്.
കെ.എൽ 56 സി 441 നമ്പർ സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിച്ചിട്ട 21 മരക്കഷണങ്ങൾ, നാലു കൊടുവാൾ, ചെറിയ മഴു, രണ്ട് ഈർച്ചവാൾ, മൺവെട്ടി എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽനിന്നു രണ്ടു മൊബൈൽ ഫോണുകൾ ലഭിച്ചു. കാറിെൻറ ഉടമ മഞ്ചേരി സ്വദേശിയാണെന്ന് വ്യക്തമായി. ഇയാളെപ്പറ്റി വിവരം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.