മഞ്ഞിൽ മുങ്ങി ചിങ്ങമാസ പ്രഭാതം
text_fieldsമഞ്ഞുമൂടിയ പുലർകാലം. കൊയിലാണ്ടി വിയ്യൂരിലെ വയൽ
ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം പകർത്തിയത്
കൊയിലാണ്ടി: ചന്നം പിന്നം മഴ പെയ്യേണ്ട ചിങ്ങത്തിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച. കഴിഞ്ഞ രണ്ടുദിനങ്ങളിൽ മേഖലയിൽ അതിരാവിലെ കനത്ത മഞ്ഞുമൂടൽ അനുഭവപ്പെട്ടു. ചൂട് കനക്കുന്നതോടെ മൂടൽ അലിഞ്ഞില്ലാതാകും. പൊതുവേ ശക്തികുറഞ്ഞ വെയിലാകും ചിങ്ങത്തിലെങ്കിലും ഇത്തവണ ചൂടു കൂടുതലാണ്. വളരെ കുറഞ്ഞ മഴ മാത്രമേ ഈ മാസവും ലഭിച്ചുള്ളൂ.
കനത്ത മഴ ലഭിക്കേണ്ട കർക്കടകവും പൊതുവേ വരണ്ടതായിരുന്നു. കാലവർഷത്തിന്റെ താളം തെറ്റൽ കാർഷിക മേഖലയെ താറുമാറാക്കും. കനത്ത ജലദൗർലഭ്യത്തിനും കാരണമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.