Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകുടികിടപ്പ് പട്ടയരേഖ...

കുടികിടപ്പ് പട്ടയരേഖ കാണാനില്ല; നഷ്​ടപരിഹാരം ലഭിക്കാതെ കുടുംബം

text_fields
bookmark_border
കുടികിടപ്പ് പട്ടയരേഖ കാണാനില്ല; നഷ്​ടപരിഹാരം ലഭിക്കാതെ കുടുംബം
cancel

കൊ​യി​ലാ​ണ്ടി: പ​ട്ട​യ​രേ​ഖ ന​ഷ്​​ട​മാ​യ​ തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ന​ൽ​കി​യ​തി​െൻറ പ്ര​തി​ഫ​ലം ല​ഭി​ക്കാ​തെ കു​ടും​ബം. ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു സ​മീ​പം ഒ​ടി​യി​ൽ​ക്കു​നി​യി​ൽ താ​മ​സി​ക്കു​ന്ന ലീ​ല​യു​ടെ കു​ടും​ബ​മാ​ണ് വ​ല​യു​ന്ന​ത്. ഏ​ഴു സെൻറ്​ സ്ഥ​ല​ത്ത് കൊ​ച്ചു കു​ടി​ലി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. ഇ​വ​രു​ടെ അ​മ്മ തെ​യ്യ​ത്തി​ര​ക്ക് 1970ക​ളി​ൽ പൊ​യി​ൽ​ക്കാ​വ് ചേ​ക​പ്പ​ള്ളി​ക്കാ​രി​ൽ നി​ന്നു കു​ടി​കി​ട​പ്പ് ല​ഭി​ച്ച​താ​ണ് സ്ഥ​ലം. ഇ​തി​െൻറ കു​ടി​കി​ട​പ്പ് പ​ട്ട​യ​മാ​ണ് ന​ഷ്​​ട​മാ​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ വീ​ടി​നു വേ​ണ്ടി ലോ​ൺ എ​ടു​ക്കാ​ൻ ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി​യ​താ​ണ് പ​ട്ട​യം. അ​വി​ടെ റി​ക്കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ച്ച മു​റി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച​താ​ണെ​ന്ന് പ​റ​യു​ന്നു. അ​മ്മാ​വ​നാ​യി​രു​ന്നു ലോ​ൺ എ​ടു​ത്ത​ത്. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പി​ല്ല. 20 വ​ർ​ഷം മു​മ്പ് തെ​യ്യ​ത്തി​ര​യും മ​രി​ച്ചു. അ​ഞ്ചു മ​ക്ക​ളാ​ണ് തെ​യ്യ​ത്തി​ര​ക്ക്. ഇ​ള​യ മ​ക​ൾ ലീ​ല​യും കൂ​ലി​വേ​ല​ക്കാ​രാ​യ ര​ണ്ടു മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സം. ലീ​ല​യും ബ​ന്ധു​ക്ക​ളും നി​ര​വ​ധി ത​വ​ണ പ​ട്ട​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ

​ന്ത​ലാ​യ​നി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലും ക​ല്ലാ​ച്ചി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണി​ലും അ​ന്വേ​ഷി​ച്ചു. പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ല. ആ​കെ പ്ര​യാ​സ​ത്തി​ലാ​ണ് കു​ടും​ബം. ക​യ​റി​ക്കി​ട​ക്കാ​ൻ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്ല. ദേ​ശീ​യ​പാ​ത​ക്കു വേ​ണ്ടി അ​ക്വ​യ​ർ ചെ​യ്ത​തോ​ടെ പൊ​യി​ൽ​ക്കാ​വി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്ക​യാ​ണ് ഇ​വ​ർ. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് 30 ല​ക്ഷ​ത്തോ​ള​മാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു ല​ഭി​ക്കാ​ൻ കു​ടി​കി​ട​പ്പ് പ​ട്ട​യം ഹാ​ജ​രാ​ക്ക​ണം. ഇ​തി​ന് അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞു. സ്ഥ​ലം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന അ​റി​യി​പ്പും വ​ന്നു ക​ഴി​ഞ്ഞു. ഈ ​സ്ഥ​ല​ത്തോ​ടൊ​പ്പം അ​ക്വ​യ​ർ ചെ​യ്ത സ്ഥ​ല​ങ്ങ​ളു​ടെ ന​ഷ്​​ട​പ​രി​ഹാ​ര​മൊ​ക്കെ പ​ല​ർ​ക്കും കി​ട്ടി​ക്ക​ഴി​ഞ്ഞു. സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ല​യു​ടെ കൈ​വ​ശ​മു​ള്ള​ത് 1984-85 വ​ർ​ഷം നി​കു​തി അ​ട​ച്ച​തി​െൻറ ര​ശീ​ത്​ മാ​ത്ര​മാ​ണ്. ഇ​തു കൊ​ണ്ടു പ്ര​യോ​ജ​ന​മി​ല്ല. ഇ​വ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ സ​ർ​ക്കാ​റി​െൻറ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. ആ ​പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land document
News Summary - The tenancy document is missing; Family without compensation
Next Story