സീബ്രലൈനുകൾ മാഞ്ഞു; ജനം ദുരിതത്തിൽ
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും ദേശീയപാതയിൽ നിലവിലുണ്ടായിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയത് കാൽനട യാത്രക്കാർക്ക് പ്രയാസമാവുന്നു. പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓഫിസ് എന്നിവക്കു മുന്നിലുണ്ടായിരുന്ന സീബ്രലൈനുകളാണ് മാഞ്ഞത്. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ദേശീയ പാത 66 നിർമാണത്തിന്റെ ഭാഗമായി ഗതാഗത കുരുക്കിൽ പെടുന്ന ബസുകൾ ആംബുലൻസുകൾ എന്നിവ അമിത വേഗത്തിൽ വരുമ്പോൾ പഴയ സീബ്രലൈനിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ അപകടത്തിൽപെടുന്നു.
ദീർഘദൂര യാത്ര വാഹനങ്ങൾ ഓടിക്കുന്നവർ സീബ്രലൈൻ കാണാത്തതിനാൽ യാത്രക്കാരെ പരിഗണിക്കാതെയാണ് വാഹനം ഓടിക്കുന്നത്. സീബ്രലൈനിന് പകരം നിറം മായാതെ നിൽക്കുന സ്പീഡ് ബ്രേക്കറിലൂടെയാണ് ഇപ്പോൾ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്.
സീബ്രലൈനുകൾ എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി. രാജേഷ്, കെ. ദിനേശൻ, പി.കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, അജീഷ്, മനീഷ്, ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.