ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്ഥാപിച്ച മണൽച്ചാക്കു പ്രയോഗം ജനത്തിനു ദുരിതമായി
text_fieldsകൊയിലാണ്ടി: നഗരത്തിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്ഥാപിച്ച മണൽച്ചാക്കു പ്രയോഗം ജനത്തിനു ദുരിതമായി.
നിരത്തിലൂടെ നാലും അഞ്ചും നിരകളായി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു. ഇതൊഴിവാക്കുക ലക്ഷ്യമിട്ടാണ് റോഡിനെ രണ്ടാക്കി പകുത്ത് നടുക്ക് മണൽ നിറച്ച ചാക്കു നിരത്തിയത്. ഇതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു. രാത്രിയിൽ വാഹനങ്ങൾ കയറിയിറങ്ങി ചാക്കുകൾ പൊട്ടി മണൽ റോഡിൽ പരക്കുന്നു. ഇവ കാറ്റിൽ പറന്ന് കച്ചവടക്കാർക്കും യാത്രക്കാർക്കുമൊക്കെ പ്രയാസമുണ്ടാക്കുന്നു.
കീറിയ ചാക്കുകൾ വീലുകളിൽ കുടുങ്ങുന്നത് ഇരുചക്ര വാഹനങ്ങൾക്കും വിനയായി. ചാക്കുകൾക്കു പകരം മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഉചിതം.
ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാതെ താൽക്കാലികമായി എന്തെങ്കിലും ചെയ്യുക എന്നതാണ് അധികൃതരുടെ രീതി. അതാവട്ടെ തുഗ്ലക് പരിഷ്കാരമായി മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.