ലീഗ് കുടുംബാംഗങ്ങൾക്കു വാക്സിൻ നൽകി: കൗൺസിലറുടെ ശബ്ദ സന്ദേശം വിവാദമായി
text_fieldsകൊയിലാണ്ടി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട നഗരസഭ കൗൺസിലറുടെ ശബ്ദ സന്ദേശം വിവാദമായി. നഗരസഭ 42ാം വാർഡ് കൗൺസിലർ മുസ്ലിം ലീഗിലെ കെ.എം.നജീബിെൻറ ശബ്ദസന്ദേശമാണ് പരാതിക്ക് ഇട നൽകിയത്. 60 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന് വാർഡ് കൗൺസിലർമാർക്ക് ടോക്കൺ നൽകിയിരുന്നു. ഇങ്ങനെ തനിക്കു ലഭിച്ച ടോക്കണുകൾ മറ്റു വാർഡുകളിലെ സജീവ മുസ്ലിം ലീഗ് കുടുംബാംഗങ്ങൾക്കു നൽകിയതായാണ് മുജീബ് ശബ്ദ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത്. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്വന്തം വാർഡിലുള്ളവർക്കു നൽകാതെ രാഷ്ട്രീയം നോക്കി മറ്റു വാർഡുകളിലുള്ളവർക്ക് ടോക്കൺ നൽകിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ആക്ഷേപം ഉയർന്നു.
കൗൺസിലർ രാജിവെക്കണം
കൊയിലാണ്ടി: വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതം കാണിച്ച വാർഡ് കൗൺസിലർ രാജിവെക്കണമെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.വാക്സിൻ വിതരണത്തിൽ തന്നിഷ്ടം കാണിച്ച കൗൺസിലറെ അയോഗ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.ടി.വിനീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.രമേശ് ചന്ദ്ര, ബി.ദർശിത്ത്, സുമേഷ് ഡി. ഭഗത് എന്നിവർ സംസാരിച്ചു.
വാക്സിൻ വിതരണത്തിൽ രാഷ്ട്രീയമില്ലെന്ന് കൗൺസിലർ
കൊയിലാണ്ടി: നഗരസഭ 42ാം വാർഡിൽ രാഷ്ട്രീയം നോക്കിയല്ല വാക്സിന് വിതരണം ചെയ്തതെന്ന് കൗൺസിലർ കെ.എം.നജീബ് പറഞ്ഞു. വാര്‍ഡില്‍ നല്കിയ വാക്സിെൻറ പട്ടിക പരിശോധിച്ചാല്‍ അതു മനസ്സിലാകും. രണ്ടായിരത്തിനടുത്ത് ജനസംഖ്യയുള്ള വാര്‍ഡുകളില്‍ കുറഞ്ഞ എണ്ണം വാക്സിനാണ് ലഭിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് നല്‍കിയത്. തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും നജീബ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.