കെ-റെയിൽ അനുകൂല ലഘുലേഖകളുമായി എത്തുന്നവർക്ക് വിലക്കേർപ്പെടുത്തി മാരാമുറ്റത്തുകാർ
text_fieldsകൊയിലാണ്ടി: കെ-റെയിൽ അനുകൂല ലഘു ലേഖകളുമായി എത്തുന്നവർക്ക് പ്രവേശനം നിഷേധിച്ച് മാരാമുറ്റം തെരുവുകാർ. വീടുകളുടെ ഗേറ്റുകൾക്കു മുന്നിൽ മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷനു പിറകിലായി ബി ക്ലാസ് സ്ഥലത്തിനു സമീപത്തായാണ് ഈ പൈതൃകത്തെരുവ്. നഗരത്തിൽ നഗര ബഹളമൊന്നുമില്ലാത്ത പ്രദേശം.
സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, ബാങ്കുകൾ, എൽ.ഐ.സി ഓഫിസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, അങ്ങാടി എന്നിവിടങ്ങളി
ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശം.
കെ റെയിൽ വന്നാൽ നിരവധി പേർക്ക് കുടിയൊഴിയേണ്ടി വരും. അവരുടെ ദുഃഖമാണ് ഗേറ്റിനു മുന്നിൽ ബോർഡിലൂടെ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.