കോഴിക്കോട് നഗരത്തിൽ അത്യാധുനിക ഓട്ടിസം സെൻറർ ഒരുങ്ങും
text_fieldsകോഴിക്കോട്: നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഓട്ടിസം സെൻറർ ഒരുങ്ങും. നടക്കാവ് ക്രോസ് റോഡിലെ നിലവിലെ സെൻറർ നവീകരിച്ചാണ് പുതിയകേന്ദ്രം ഒരുക്കുന്നത്. രണ്ടുകോടി രൂപയുെട നവീകരണത്തിൽ നിലവിലെ ഒാടിട്ട കെട്ടിടം തനതു മാതൃകയിൽ പുതുക്കി പണിയുന്നതിനു പുറമെ രണ്ടു നിലകളുള്ള കെട്ടിടം നിർമിക്കുകയും ചെയ്യും. പുതിയ കെട്ടിടത്തിൽ ലൈബ്രറി, പരിശീലനകേന്ദ്രം, രക്ഷിതാക്കൾക്കുള്ള വിശ്രമസ്ഥലം എന്നിവയെല്ലാം ഒരുക്കും.
പ്രവൃത്തിയുടെ ആദ്യഘട്ടമായി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. സമഗ്രശിക്ഷ അഭിയാെൻറ നേതൃത്വത്തിൽ ജില്ലയിൽ ആദ്യം ആരംഭിച്ച ഓട്ടിസം സെൻററാണ് നടക്കാവിലേത്. നടക്കാവ് സ്കൂളിെൻറ അനുബന്ധ കെട്ടിടം ഏറ്റെടുത്ത് സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഓട്ടിസം സെൻററാക്കുകയായിരുന്നു. ജില്ലതല കേന്ദ്രം എന്നനിലക്കാണ് പുതിയ കെട്ടിടം ഒരുക്കുക. നിലവിൽ ജില്ലയിൽ എല്ലാ ബ്ലോക്കുകളിലും ഒാട്ടിസം സെൻററുകളുണ്ട്. കോഴിക്കോട് കേന്ദ്രത്തിൽ നിലവിൽ അറുപതോളം കുട്ടികളാണ് പരിശീലനം നേടിവരുന്നത്.
ഓട്ടിസം സെൻറർ നവീകരണത്തിെൻറ പ്രവൃത്തി ഉദ്ഘാടനം സംവിധായകൻ രഞ്ജിത്ത് നിർവഹിച്ചു. ഭിന്നശേഷിക്കാരെ സ്നേഹപൂർവം ജീവിതവെളിച്ചത്തിലേക്ക് െകാണ്ടുവരുന്നത് ശ്ലാഘനീയമാണെന്നും ഇത്തരം സ്കൂളുകൾക്ക് മറ്റ് സ്കൂളുകളെേപാലെതന്നെ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രശിക്ഷാ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷൂജ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് സാബിറ, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. എം.കെ. അനിൽകുമാർ, വി. ഹരീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.