കോഴിക്കോട് ബീച്ചിൽ ഓർമകളുടെ 'ഒൗട്ടിങ്'
text_fieldsകോഴിക്കോട്: ഒമ്പതുമാസത്തെ അനാഥത്വം മാറി കോഴിക്കാട് ബീച്ച് പഴയപോലെയായി. ശനിയാഴ്ച ഉല്ലാസതീരത്ത് എത്തിയത് നൂറുകണക്കിന് കുടുംബങ്ങൾ. വെള്ളിയാഴ്ച മുതലാണ് ബീച്ച് നിയന്ത്രണങ്ങളോടെ തുറന്നത്. നഗരത്തിന് പുറത്തുനിന്നുള്ള സന്ദർശകരാണ് ഇന്നലെ ഏറെ എത്തിയത്. കൊച്ചുകുഞ്ഞുങ്ങൾ തിരയോടൊപ്പം ആവോളം കളിച്ചുല്ലസിക്കുന്ന കാഴ്ചയായിരുന്നു ബീച്ചിൽ.
വീട്ടിൽ കെട്ടിയിട്ടപോലെ കഴിഞ്ഞ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം 'ഒൗട്ടിങ്' അവസരം ലഭിച്ചതിെൻറ ആഹ്ലാദം പ്രകടമായി.
ന്യൂജൻ കമിതാക്കളുടെ സജീവസാന്നിധ്യവും ബീച്ചിൽ കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞതോടെ വിദ്യാർഥിക്കൂട്ടങ്ങൾക്ക് ഒത്തുചേരാൻ അവസരമില്ലാത്ത അവസ്ഥയാണ്. നഗരത്തിൽ ഒത്തുകൂടാൻ മറ്റ് പരിപാടികളൊന്നുമില്ല. ആകെ ഒത്തുകൂടൽ മാളുകളിലാണ്. ബീച്ചിൽ പ്രവേശിക്കാൻ അനുമതിയായതോടെ വൻതോതിലാണ് സന്ദർശകരുടെ വരവ്. കോവിഡ് പ്രോേട്ടാേകാൾ പാലിച്ചേ ബീച്ചിൽ പെരുമാറാവൂ എന്ന് പൊലീസിെൻറ മുന്നറിയിപ്പുണ്ട്്.
സൗത്ത് ബീച്ചിലും തിരക്കേറിയിട്ടുണ്ട്. അതേ സമയം, വരക്കൽ ബീച്ച് വരണ്ടുകിടക്കുകയാണ്. കോടികൾ ചെലവഴിച്ച് നവീകരിച്ച ബീച്ച് പരിപാലനമില്ലാതെ നശിച്ച അവസ്ഥയിലാണ്. കോവിഡ് കൂടി വന്നതോടെ തീരം തീരെ ആൾപെരുമാറ്റമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.