കോഴിക്കോട് ജില്ലയിൽ ഒമ്പതിടത്ത് ബി.ജെ.പി വോട്ടുകൾ കുറഞ്ഞു
text_fieldsകോഴിക്കോട്: ബി.ജെ.പിക്ക് ജില്ലയിൽ വൻ വോട്ടുചോർച്ച. എ ക്ലാസ് മണ്ഡലങ്ങളിലുൾപ്പെടെ 13ൽ ഒമ്പതിടത്താണ് വോട്ടുകൾ കുറഞ്ഞത്. ദേശീയ നേതാക്കളെ ഉൾപ്പെടെ എത്തിച്ച് ഇടതു വലതു മുന്നണികളെ െവല്ലുന്ന െകാഴുപ്പോെട പ്രചാരണം നടത്തിയിട്ടും വോട്ടുകുറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മാത്രമല്ല, പലയിടത്തും നേതാക്കൾ തമ്മിലുള്ള ഇടച്ചിലും തുടങ്ങി.
2016ൽ കാൽലക്ഷത്തിലേറെ വോട്ടുകൾ സമാഹരിച്ചവ എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കി പ്രത്യേക ശ്രദ്ധയോെട പല ഹൈന്ദവ സംഘടനകളെ ഉൾപ്പെടെ കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രചാരണം അണികളിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നിട്ടും എവിടെയും രണ്ടാം സ്ഥാനത്തുപോലും എത്തിയില്ലെന്നും വോട്ടർമാരുെട എണ്ണത്തിനനുസരിച്ച് വോട്ടുവിഹിതം വർധിക്കുന്നതിന് പകരം കുറഞ്ഞെന്നതും വലിയ നിരാശയാണ് സൃഷ്ടിച്ചത്.
എ ക്ലാസ് മണ്ഡലങ്ങളായ ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവയിൽ ബേപ്പൂരിലും കുന്ദമംഗലത്തുമാണ് വോട്ട് കുറഞ്ഞത്. കുന്ദമംഗലത്ത് ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവനും ബേപ്പൂരിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവുമായിരുന്നു സ്ഥാനാർഥികൾ.
കുന്ദമംഗലത്ത് കഴിഞ്ഞ തവണ സി.കെ. പത്മനാഭന് 32,702 വോട്ട് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 27,672 വോട്ടും ബേപ്പൂരിൽ കഴിഞ്ഞതവണ പ്രകാശ് ബാബുവിന് 27,985 വോട്ട് ലഭിച്ച സ്ഥാനത്ത് 26,267 വോട്ടുമാണ് നേടാനായത്. ഇവിടങ്ങളിൽ യഥാക്രമം 5030ഉം 1691ഉം വോട്ടിെൻറ കുറവാണുള്ളത്.
സമാനമാണ് പേരാമ്പ്ര, എലത്തൂർ, കോഴിക്കോട് നോർത്ത്, സൗത്ത് എന്നിവ ഒഴികെയുള്ള മണ്ഡലങ്ങളിലെയും അവസ്ഥ. വടകര -3,712, കുറ്റ്യാടി -3,188, നാദാപുരം -4,203, കൊയിലാണ്ടി -4,532, ബാലുശ്ശേരി -2,834, കൊടുവള്ളി -2,039, തിരുവമ്പാടി -955 എന്നിങ്ങനെയാണ് വോട്ടുകൾ മുൻവർഷത്തേതിൽനിന്ന് കുറഞ്ഞത്.
മുഴുവൻ മണ്ഡലങ്ങളിലും വോട്ടർമാരുെട എണ്ണം വർധിച്ചതിനനുസരിച്ച് ആനുപാതിക നേട്ടം പ്രതീക്ഷിച്ചപ്പോഴാണ് ഉള്ളവോട്ടുപോലും നഷ്ടമാവുന്ന അവസ്ഥ വന്നത്.
കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മത്സരിച്ച കോഴിക്കോട് സൗത്ത്, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകൾ ബി.ജെ.പി ഏറ്റെടുത്തതിനാൽ ഒറ്റ സീറ്റുപോലും ഇവർക്കുണ്ടായിരുന്നില്ല.
ഇതോടെ, ഇരുപാർട്ടികളും തമ്മിലുള്ള മുറുമുറുപ്പ് രൂക്ഷമാവുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത റോഡ് ഷോയിൽ നിന്നടക്കം ബി.ഡി.ജെ.എസ് നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോർത്തിൽ 1092ഉം ജില്ല സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് മത്സരിച്ച കോഴിക്കോട് സൗത്തിൽ 5733ഉം ഉത്തരമേഖല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ മത്സരിച്ച എലത്തൂരിൽ 2940ഉം അഡ്വ. കെ.വി. സുധീർ മത്സരിച്ച പേരാമ്പ്രയിൽ 2605ഉം വോട്ടുകൾ കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.